ടൂർ ഓഫ് ഒമാൻ മൂന്നാം ഘട്ടത്തിലേക്ക്...; റേസ് റൂട്ടിൽ നാളെ ​ഭാ​ഗിക ഗതാ​ഗത നിയന്ത്രണം

റൂട്ടിലെ ഇരുവശങ്ങളിൽ പാർക്കിങ്ങിനും നിരോധനം

Update: 2026-02-08 12:00 GMT
Editor : Mufeeda | By : Web Desk

മസ്കത്ത്: ടൂർ ഓഫ് ഒമാൻ സൈക്കിൾ റേസിന്റെ മൂന്നാം ഘട്ടത്തിനായി റേസ് റൂട്ടിൽ നാളെ ഭാഗിക ഗതാഗത നിയന്ത്രണങ്ങളുണ്ടാകുമെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. റേസിൽ പങ്കെടുക്കുന്നവരുടെയും പൊതുജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ റൂട്ടിലെ റോഡുകളുടെ ഇരുവശത്തും പാർക്കിങ് നിരോധിച്ചിരിക്കുകയാണെന്നും ആർഒപിയുടെ ഡയറക്ടറേറ്റ് ഓഫ് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി ഇൻഫർമേഷൻ പ്രഖ്യാപിച്ചു.

നാളെ രാവിലെ 10:05-ന് ദാഖിലിയ ഗവർണറേറ്റിലെ സമായിലിലുള്ള അൽ ഫൈഹ പ്രദേശത്ത് നിന്നാണ് റേസ് ആരംഭിക്കുന്നത്. തുടർന്ന്, സുൽത്താൻ തുവൈനി ബിൻ സൈദ് റോഡ് വഴി വാദി മുഹറം എക്സിറ്റിലേക്കും അവിടെ നിന്ന് വാദി ആന്തം റോഡ് വഴി ഖുറൈത്തൈാൻ റോഡിലേക്ക് തിരിഞ്ഞ് ഇസ്കി വിലായത്തിലേക്കും പ്രവേശിക്കും. തനൂഫ് വഴി കടന്നുപോയി മുസ്ഫാ അബ്രിയിനിൽ മൂന്നാം ഘട്ടം സമാപിക്കും. 

Tags:    

Writer - Mufeeda

contributor

Editor - Mufeeda

contributor

By - Web Desk

contributor

Similar News