ഉപ​ഗ്രഹ സാങ്കേതിക വിദ്യയിൽ പുതിയ പദ്ധതി പ്രഖ്യാപിച്ച് ഒമാൻ

ബഹിരാകാശ വ്യവസായത്തിന് ആവശ്യമായ വി​ദ​ഗ്ധരെ ഒമാനിൽ തന്നെ വാർത്തെടുക്കും

Update: 2026-02-07 19:07 GMT
Editor : razinabdulazeez | By : Web Desk

മസ്കത്ത്: ഉപ​ഗ്രഹ സാങ്കേതിക വിദ്യയിൽ പുതിയ പദ്ധതി പ്രഖ്യാപിച്ച് ഒമാൻ. ക്യൂബ് സാറ്റ് ഉപ​ഗ്രഹം വികസിപ്പിക്കുന്നതിലൂടെ വിദ്യാർഥികൾക്കും എൻജിനീയർമാർക്കും ബഹിരാകാശ സാങ്കേതിക വിദ്യയിൽ പ്രായോ​ഗിക പരിശീലനം നൽകുന്നതാണ് പദ്ധതി. ഉപ​ഗ്രഹ വികസനത്തിന്റെ എല്ലാ ഘട്ടങ്ങളിലും പ്രായോ​ഗികവും ആധുനികവുമായ പരിശീലനം നൽകും.

ഒമാൻ ആസ്ഥാനമായുള്ള സ്പേസ് ടെക്നോളജി കമ്പനിയായ ഒമാൻ ലെൻസ് മസ്കത്തിൽ നടന്ന മിഡിൽ ഈസ്റ്റ് സ്പേസ് കോൺഫറൻസിലാണ് പദ്ധതി പ്രഖ്യാപിച്ചത്. ഒരു ക്യൂബ് സാറ്റ് ഉപ​ഗ്രഹം വികസിപ്പിക്കുന്നതിലൂടെയും നിർമിക്കുന്നതിലൂടെയും ഒമാനിലെ വിദ്യാർഥികൾക്കും എൻജിനീയർമാർക്കും ബഹിരാകാശ സാങ്കേതിക വിദ്യയിൽ പ്രായോ​ഗിക പരിശീലനം നൽകുമെന്നാണ് പ്രഖ്യാപനം. എഐ സാങ്കേതിക വിദ്യ ഉപയോ​ഗിച്ച് ഒമാനിലെ പ്രമുഖ സർവകലാശാലകളിലെ വിദ്യാർഥികളെയും ​ഗവേഷകരെയും ഉൾപ്പെടുത്തി ഉപ​ഗ്രഹത്തിന്റെ എൻജിനീയറിങ് മാതൃക ഒമാനിൽ‌ വെച്ച് നിർമിക്കും.

തെരെഞ്ഞെടുക്കപ്പെട്ടവർക്ക് ഒമാൻ ലെൻസിന്റെ സാങ്കേതിക പങ്കാളിയായ ചൈനയിലെ സ്റ്റാർ വിഷൻ‌ ആസ്ഥാനത്ത് വിദ​ഗ്ദ പരിശീലനം നൽകുകയും ഉപ​ഗ്രഹത്തിന്റെ അന്തിമ മാത‍ൃക നിർമിക്കുകയും ചെയ്യും. ഉപ​​ഗ്രഹ രൂപകൽപന, അസംബ്ലിങ് പരിശോധന റിമോട്ട് സെൻസിങ് ഭൗമ നിരീക്ഷണം തുടങ്ങിയ മേഖലയിലായിരിക്കും പരിശീലനം നൽകുക. ബഹിരാകാശ വ്യവസായത്തിന് ആവശ്യമായ വി​ദ​ഗ്ധരെ ഒമാനിൽ തന്നെ വാർത്തെടുക്കാനുള്ള ഒരു സുപ്രധാന ചുവടുവെപ്പാണ് പദ്ധതി. 

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News