കാൻസർ കോശങ്ങളെ ചെറുക്കുന്നതിൽ മുരിങ്ങയില കേമൻ; ഒമാൻ സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റിയുടെ പഠനം

മുരിങ്ങയില സത്ത്, കാൻസർ കോശങ്ങളിലുണ്ടാക്കുന്ന മാറ്റങ്ങളെകുറിച്ചാണ് സംഘം പഠനം നടത്തിയത്

Update: 2026-02-07 19:04 GMT

മസ്കത്ത്: കാൻസർ കോശങ്ങളെ ചെറുക്കുന്നതിൽ മുരിങ്ങയില സഹായിക്കുമെന്ന് ഒമാനിലെ സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റിയുടെ പഠനം. മുരിങ്ങയില സത്ത്, കാൻസർ കോശങ്ങളിലുണ്ടാക്കുന്ന മാറ്റങ്ങളെകുറിച്ചാണ് സംഘം പഠനം നടത്തിയത്. ഖാബൂസ് സർവകലാശാലയിലെ മെഡിസിൻ ആൻഡ് ഹെൽത്ത് സയൻസസ് കോളേജിലെ ഡോ. ഷാദിയ ബിൻത് മുഹമ്മദ് അൽ ബഹ്‌ലാനിയാണ് പഠനത്തിന് നേതൃത്വം നൽകിയത്.

സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റിയിലെ മെഡിസിൻ ആൻഡ് ഹെൽത്ത് സയൻസ് കോളേജും അഗ്രികൾച്ചറൽ ആൻഡ് മറൈൻ സയൻസ് കോളേജും സ്വകാര്യ മേഖല സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പഠനം. ബ്രെസ്റ്റ് കാൻസർ, അണ്ഡാശയ കാൻസർ, ഗ്യാസ്ട്രിക് കാൻസർ എന്നീ കോശങ്ങളിൽ മുരിങ്ങയില സത്തിന്റെ സ്വാധീനം വിലയിരുത്തുക, അത് ഒരു ആന്റി-കാൻസർ ഏജന്റായി പ്രവർത്തിക്കാനുള്ള സാധ്യത വിശകലനം ചെയ്യുക എന്നിവയായിരുന്നു പഠനത്തിന്‍റെ പ്രധാന ലക്ഷ്യങ്ങൾ. അപ്പോപ്‌ടോസിസ് എന്നറിയപ്പെടുന്ന നിയന്ത്രിക കോശമരണവും മുരിങ്ങിയില സത്ത് ഇതിനെ എങ്ങനെ തടയുന്നു എന്നും സംഘം നിരീക്ഷിച്ചു.

Advertising
Advertising

മുരിങ്ങയില സത്തിന്റെ ഉയർന്ന സാന്ദ്രത കാൻസർ കോശങ്ങളുടെ ജീവശേഷി ഗണ്യമായി കുറയ്ക്കുന്നതായി പഠനം വ്യക്തമാക്കുന്നു. ആദ്യഘട്ട കണ്ടെത്തലുകൾ ഗവേഷക സംഘത്തിന് പ്രതീക്ഷ നൽകുന്നതാണ്. ബ്രെസ്റ്റ് കാൻസറിനേയും അണ്ഡാശയ കാൻസറിനേയും അപേക്ഷിച്ച് ഗ്യാസ്ട്രിക് കാൻസർ കോശങ്ങളിലാണ് മുരിങ്ങയില സത്ത് കൂടുതൽ ശക്തമായ പ്രതികരണവും ഉയർന്ന സംവേദനശേഷിയും പ്രകടിപ്പിച്ചതെന്നും ​ഗവേഷകസംഘം പറയുന്നു. വിശദമായ പഠനത്തിന് ശേഷമായിരിക്കും അന്തിമ പഠനം പ്രസിദ്ധീകരിക്കുക. ഡോ. ഈഥാർ അൽ ബർവാനി, ഡോ. സമിയ അൽ ജാഇദി, ഡോ. ജമാൽ അൽ സബാഹി, ഡോ. അസ്സ അൽ ഹാഷ്മി എന്നിവരും പഠനത്തിൽ പങ്കെടുത്തു.  

Tags:    

Writer - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

Editor - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

By - Web Desk

contributor

Similar News