2024-25 കാലയളവ്: 200 ഒമാനി സ്ഥാപനങ്ങൾ 50 കോടി റിയാലിന്റെ സാധനങ്ങൾ കയറ്റുമതി ചെയ്തു
ടുഗെദർ ഫോർവേഡ് ഫോറത്തിലാണ് വെളിപ്പെടുത്തൽ
Update: 2026-02-09 10:24 GMT
മസ്‌കത്ത്: 2024-2025 കാലയളവിൽ ഏകദേശം 200 ഒമാനി കമ്പനികൾ ഏകദേശം 50 കോടി റിയാലിന്റെ ഉൽപ്പന്നങ്ങൾ അന്താരാഷ്ട്ര വിപണികളിലേക്ക് കയറ്റുമതി ചെയ്തു. മസ്‌കത്തിൽ നടക്കുന്ന ടുഗെദർ ഫോർവേഡ് ഫോറത്തിൽ ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രമോഷൻ മന്ത്രാലയത്തിലെ നിക്ഷേപ പ്രമോഷൻ അണ്ടർസെക്രട്ടറി ഇബ്തിസാം അൽ ഫറൂജിയാണ് ഇക്കാര്യം വ്യക്തമാക്കിയത. പ്രാദേശിക സ്ഥാപനങ്ങൾക്കിടയിൽ വളരുന്ന മത്സരശേഷിയും ആഗോള വിപണികളിലേക്കുള്ള വളർച്ചയുമാണ് ഇത് കാണിക്കുന്നതെന്നും പറഞ്ഞു. നിക്ഷേപ സൗകര്യം, കയറ്റുമതി പ്രമോഷൻ പരിപാടികൾ, അന്താരാഷ്ട്ര വിപണി ലക്ഷ്യമിട്ടുള്ള പങ്കാളിത്തങ്ങൾ എന്നിവയിലൂടെ ഒമാനി കമ്പനികളെ മന്ത്രാലയം തുടർന്നും പിന്തുണയ്ക്കുമെന്നും അൽ ഫറൂജി വ്യക്തമാക്കി.