ചാരിറ്റി ഫണ്ട് സ്വരൂപിക്കാനുള്ള 94 ശതമാനം അപേക്ഷകൾക്കും അംഗീകാരം

Update: 2021-07-11 10:51 GMT


ആറ്​ മാസത്തിനിടെ 107സൊസൈറ്റികൾക്ക്​ ഫണ്ട്​ സ്വരൂപിക്കാൻ അനുമതി നൽകിയതായി തൊഴിൽ-സാമൂഹിക ക്ഷേമകാര്യ മന്ത്രി ജമീൽ ബിൻ മുഹമ്മദ്​ അലി ഹുമൈദാൻ അറിയിച്ചു. സമൂഹത്തിനായി കൂടുതൽ സേവനം ചെയ്യുന്ന സൊസൈറ്റികളെയാണ്​ അംഗീകാരത്തിന്​ പരിഗണിച്ചത്​.

അപേക്ഷ ലഭിച്ചവയിൽ 94 ശതമാനവും അംഗീകരിക്കുകയായിരുന്നു. ചാരിറ്റി പ്രവർത്തനത്തിന്​ പ്രോൽസാഹനം നൽകുന്ന സമീപനമാണ്​ ബഹ്​റൈ​േന്‍റത്​. ചാരിറ്റി മേഖലയിൽ പ്രവർത്തിക്കുന്ന സൊസൈറ്റികൾക്ക്​ പരിശീലനത്തിലൂടെ കഴിവുറ്റ ടീമിനെ വളർത്തിയെടുക്കാൻ മന്ത്രാലയം ശ്രമിച്ചു കൊണ്ടിരിക്കുന്നുണ്ട്​.

ബെനഫിറ്റ്​, പേ, ബഹ്​റൈൻ​ ​​​ക്രെഡിറ്റ്​, ​​​ക്രെഡിമാക്​സ്​, സദാദ്​ എന്നീ ഓൺലൈൻ പേമെന്‍റ്​ പ്ലാറ്റ്​ഫോമുകളിലൂടെ ചാരിറ്റി സൊസൈറ്റികൾക്ക്​ ഫണ്ട്​ കൈമാറാനുള്ള അനുമതിയും നൽകിയിട്ടുണ്ടെന്ന്​ അദ്ദേഹം കൂട്ടിച്ചേർത്തു.    

Editor - സിറാജ് പള്ളിക്കര

Correspondent in Bahrain

മീഡിയവൺ ബഹ്റൈൻ ബ്യൂറോയിൽ റിപ്പോർട്ടർ. നിരവധി വർഷമായി സേവനം തുടരുന്നു.

By - Web Desk

contributor

Similar News