കണ്ണൂർ സ്വദേശി ബഹ്‌റൈനിൽ കുഴഞ്ഞുവീണ് മരിച്ചു

Update: 2022-12-29 11:52 GMT
Advertising

കണ്ണൂർ സ്വദേശി ബഹ്‌റൈനിൽ കുഴഞ്ഞുവീണ് മരിച്ചു. ഇൻഷുറൻസ് കമ്പനിയിൽ ജോലി ചെയ്യുന്ന മയ്യിൽ കുറ്റിയാട്ടൂർ സ്വദേശി വി.സി ശിവപ്രസാദാണ്(58) മരിച്ചത്. കഴിഞ്ഞ ദിവസം മനാമയിലെ ഓഫിസിൽനിന്ന് പുറത്തിറങ്ങിയപ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു.

ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു. മുമ്പ് അബൂദബിയിലും ഇദ്ദേഹം ജോലി ചെയ്തിരുന്നു. ഭാര്യ: പ്രീതി. മക്കൾ: വൈഷ്ണവ്, വൈഭവ്. സഹോദരങ്ങൾ: ലീന, മണി.

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News