തദ്ദേശീയ 'കാർഷികച്ചന്ത' വിജയകരമായ പത്താം വർഷത്തിലേക്ക്

Update: 2022-12-09 10:21 GMT
Advertising

കാർഷിക മേഖലയ്ക്ക് വളർച്ചയും വികസനവും ഉറപ്പാക്കുന്നതും തദ്ദേശീയ കർഷകരെയും കാർഷികോൽപന്നങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിനുമുദ്ദേശിച്ച് നടത്തുന്ന കാർഷികച്ചന്തയ്ക്ക് ശനിയാഴ്ച തുടക്കമാവും.

ബുദയ്യ ഗാർഡനിൽ മുനിസിപ്പൽ, കാർഷിക മന്ത്രാലയത്തിന്റെ കീഴിലാണ് ചന്ത നടക്കുക. കഴിഞ്ഞ ഒമ്പത് വർഷമായി മെച്ചപ്പെട്ട രൂപത്തിൽ ചന്ത സംഘടിപ്പിക്കാൻ കഴിഞ്ഞത് നേട്ടമാണെന്ന് കർഷകർ വിലയിരുത്തുന്നു.



സന്ദർശകർക്ക് വിവിധ കാഴ്ചാനുഭവങ്ങളും ഇപ്രാവശ്യമുണ്ടാവും. 14 ആഴ്ച നീണ്ടു നിൽക്കുന്ന കാർഷികച്ചന്തയിൽ 43 കർഷകരുടെ പങ്കാളിത്തമുണ്ടാവും. 70,000 ത്തോളം സന്ദർശകർ ഇപ്രാവശ്യമുണ്ടാകുമെന്നാണ് കരുതുന്നതെന്ന് മുനിസിപ്പൽ, കാർഷിക കാര്യ മന്ത്രാലയത്തിലെ കാർഷിക കാര്യ അസി. അണ്ടർ സെക്രട്ടറി ഡോ. അബ്ദുൽ അസീസ് മുഹമ്മദ് അബ്ദുൽ കരീം വ്യക്തമാക്കി.

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News