ബഹ്റൈനിലെ അൽ അരീൻ റിസർവ് പാർക്ക് ഇനി ‘മുഹമ്മദ് ബിൻ സായിദ് നാച്ചുറൽ റിസർവ്'
യുഎഇ പ്രസിഡന്റിനോടുള്ള ആദരസൂചകമായാണ് നാമമാറ്റം
Update: 2025-12-22 13:15 GMT
മനാമ: ബഹ്റൈനിലെ പ്രശസ്തമായ അൽ അരീൻ നാച്ചുറൽ റിസർവിന് യു.എ.ഇ പ്രസിഡന്റിന്റെ പേര് നൽകി ബഹ്റൈൻ. യു.എ.ഇയുടെ 54ാമത് ദേശീയ ദിനത്തോടനുബന്ധിച്ച്, പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനോടുള്ള ആദരസൂചകമായി ആണ് നാമമാറ്റം. 'മുഹമ്മദ് ബിൻ സായിദ് നാച്ചുറൽ റിസർവ്' എന്നാണ് പാർക്കിന്റെ പുതിയ പേരം. ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയാണ് നാമമാറ്റം സംബന്ധിച്ച രാജകൽപ്പന പുറപ്പെടുവിച്ചത്. ബഹ്‌റൈനും യുഎഇയും തമ്മിലുള്ള ചരിത്രപരവും സാഹോദര്യപരവുമായ ബന്ധം ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി കൂടിയാണ് അൽ അരീൻ റിസർവിൻ്റെ പേര് പുനർനാമകരണം ചെയ്തത്.