Writer - സിറാà´àµ പളàµà´³à´¿à´àµà´à´°
à´®àµà´¡à´¿à´¯à´µàµº ബഹàµà´±àµàµ» à´¬àµà´¯àµà´±àµà´¯à´¿àµ½ റിപàµà´ªàµàµ¼à´àµà´àµ¼. നിരവധി വർഷമായി à´¸àµà´µà´¨à´ à´¤àµà´à´°àµà´¨àµà´¨àµ.
തദ്ദേശീയ ഉപഗ്രഹം പൂർണാർഥത്തിൽ നിർമിക്കുന്നതിനുള്ള പദ്ധതി രാജ്യം കൈവരിച്ച നേട്ടമാണെന്ന് ബഹ്റൈൻ കാബിനറ്റ് വിലയിരുത്തി. 2023 ഡിസംബറോടെ പദ്ധതി പൂർത്തീകരിക്കുമെന്നാണ് കരുതുന്നത്. പ്രസ്തുത നേട്ടം കൈവരിക്കുന്നതിന് സാധ്യമാകട്ടെയെന്ന് ഇതിന് നേതൃത്വം നൽകുന്ന ദേശീയ സുരക്ഷാ ഉപദേഷ്ടാവും നാഷണൽ സ്പേസ് സയൻസ് അതോറിറ്റി ചെയർമാനുമായ ശൈഖ് നാസിർ ബിൻ ഹമദ് ആൽ ഖലീഫക്ക് മന്ത്രിസഭ ആശംസകൾ നേരുകയും ചെയ്തു.
അയൽ രാജ്യങ്ങളുമായി ചേർന്ന് ബി.ഡി.എഫ് നടത്തിയ സി.ടി.എഫ് 152 സൈനികാഭ്യാസം വിജയകരമായതിനെയും കാബിനറ്റ് യോഗം എടുത്തു പറഞ്ഞു. ബി.ഡി.എഫ് നേതൃത്വത്തിനും സൈനികർക്കും ആശംസകൾ അറിയിക്കുകയും ചെയ്തു. അമേരിക്കയിൽ യു.എൻ സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ പരിവർത്തന ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനുള്ള തയാറെടുപ്പിനായി സർക്കാർ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സാമൂഹിക സംഘടനകളുടെയും പ്രതിനിധികൾ ഉൾക്കൊള്ളുന്ന 101 പേരുടെ കൂടിയാലോചന യോഗത്തിലെ 27 ശിപാർശകൾ സംബന്ധിച്ച വിദ്യാഭ്യാസ മന്ത്രിയുടെ മെമ്മോറാണ്ടം കാബിനറ്റിൽ അവതരിപ്പിച്ചു.
ബഹ്റൈൻ എഡ്യൂക്കേഷൻ ആന്‍റ് ട്രെയ്നിങ് ക്വാളിറ്റി അഷ്വറൻസ് അതോറിറ്റിയും ബ്രിട്ടനിലെ ക്വാളിറ്റി അഷ്വറൻസ് ആന്‍റ് എഡ്യൂക്കേഷൻ ഏജൻസിയും തമ്മിൽ പ്രൊഫഷണൽ മികവിനായി സഹകരിക്കാനുളള ധാരണാ പത്രത്തിൽ ഒപ്പുവെക്കാൻ കാബിനറ്റ് അംഗീകാരം നൽകി. ബഹ്റൈൻ, ബുറുണ്ടി വിദേശകാര്യ മന്ത്രാലയങ്ങൾ തമ്മിൽ രാഷ്ട്രീയ കൂടിയാലോചനകൾ നടത്തുന്നതിനുള്ള ധാരണാ പത്രത്തിൽ ഒപ്പുവെക്കാനും അംഗീകാരം നൽകി.
നഗരവികസന പദ്ധതികളുമായി ബന്ധപ്പെട്ട് പൊതു ആവശ്യങ്ങൾക്കായി ഭൂമി എറ്റെടുക്കുന്നതിനുളള മുനിസിപ്പൽ കാര്യ, കൃഷി മന്ത്രിയുടെ നിർദേശത്തിനും അംഗീകാരം നൽകി.