അടുത്ത അറബ് ഉച്ചകോടിക്ക് ബഹ്റൈൻ വേദിയാകുന്നതിനു പരക്കെ സ്വാഗതം

ജിദ്ദയിൽ സമാപിച്ച 32 ാമത് അറബ് ഉച്ചകോടിയിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്

Update: 2023-10-24 02:15 GMT

അടുത്ത അറബ് ഉച്ചകോടിക്ക് ബഹ്റൈൻ വേദിയാവുന്ന തീരുമാനത്തിനു പരക്കെ സ്വാഗതം. കഴിഞ്ഞ ദിവസം ജിദ്ദയിൽ സമാപിച്ച 32 മത് അറബ് ഉച്ചകോടിയിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.

സൗദി അറേബ്യയുടെ പിന്തുണ കൂടി പ്രസ്തുത തീരുമാനത്തിനുണ്ടെന്ന് ഇൻഫർമേഷൻ മന്ത്രി ഡോ. റംസാൻ ബിൻ അബ്ദുല്ല അന്നുഐമി വ്യക്തമാക്കി. 2024 ൽ നടക്കുന്ന ഉച്ചകോടി അറബ് രാഷ്ട്രങ്ങൾക്കിടയിൽ ഐക്യവും യോജിപ്പും സാധ്യമാക്കുന്നതിന് ബഹ്റൈന്‍റെ ആഗ്രഹ പൂർത്തീകരണത്തിന് കൂടി ഗുണകരമാകുമെന്നാണ് കരുതുന്നത്. സാമ്പത്തിക, സുരക്ഷാ രംഗങ്ങളിൽ അറബ് മേഖല നേരിടുന്ന വെല്ലുവിളികളും സജീവ ചർച്ചയാകും.   

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News