റമദാനില്‍ എല്ലാ ദിവസവും രക്തദാനവുമായി 'ബഹ്‌റൈന്‍ പ്രതിഭ'

Update: 2022-04-24 15:35 GMT

റമദാന്‍ മാസത്തില്‍ എല്ലാ ദിവസവും കിങ് ഹമദ് യൂനിവേഴ്സിറ്റി ആശുപത്രിയില്‍ രക്തദാനം നടത്തി ബഹ്റൈന്‍ പ്രതിഭ പ്രവര്‍ത്തകര്‍. ആശുപത്രി അധികൃതര്‍ രക്തബാങ്കിലേക്ക് രക്തം ആവശ്യമുണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് പ്രതിഭ പ്രവര്‍ത്തകര്‍ മുന്നോട്ടു വന്നത്.

ഓരോ ദിവസവും ഓരോ മേഖലാ കമ്മിറ്റിക്ക് കീഴിലുള്ള യൂനിറ്റ് കമ്മിറ്റികളിലെ പ്രവര്‍ത്തകരാണ് രക്തദാനം നടത്തുന്നത്. പ്രതിഭ ഹെല്‍പ് ലൈന്‍ കണ്‍വീനര്‍ നൗഷാദ് പൂനൂര്‍, മേഖല ഭാരവാഹികള്‍, കേന്ദ്ര കമ്മിറ്റി സെക്രട്ടറിയും പ്രസിഡന്റും ഉള്‍പ്പെടെയുള്ള ഭാരവാഹികള്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതെന്ന് ജനറല്‍ സെക്രട്ടറി പ്രദീപ് പതേരി, പ്രസിഡന്റ് അഡ്വ. ജോയ് വെട്ടിയാടന്‍ എന്നിവര്‍ പറഞ്ഞു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News