പുതുവത്സരത്തെ ആഘോഷപൂർവം വരവേറ്റ് ബഹ്‌റൈൻ

ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻസ് അതോറിറ്റിയുടെ നേതൃത്വത്തിലായിരുന്നു ആഘോഷ പരിപാടികളുടെ ഏകോപനം

Update: 2023-01-01 18:41 GMT
Advertising

പുതുവത്സരത്തെ ആഘോഷപൂർവം വരവേറ്റ് ബഹ്‌റൈൻ. രാജ്യത്ത് വിവിധ കേന്ദ്രങ്ങളിലായി നടന്ന കരിമരുന്ന് പ്രകടനമടക്കമുള്ള പരിപാടികൾ പുതുവത്സരാഘോഷത്തിനു മാറ്റേകി. ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻസ് അതോറിറ്റിയുടെ നേതൃത്വത്തിലായിരുന്നു ആഘോഷ പരിപാടികളുടെ ഏകോപനം . അവന്യൂസ് പാർക്ക്, വാട്ടർ ഗാർഡൻ സിറ്റി, ഹാർബർ റോ, റാസി ബീച്ച് എന്നിവിടങ്ങളിലേക്ക് പുതുവർഷത്തലേന്ന് ജനം ഒഴുകിയെത്തി.

വിപുലമായ രീതിയിൽ ഒരുക്കിയ ആഘോഷപരിപാടികൾ പുതുവർഷപ്പിറവി ആഘോഷിക്കാനെത്തിയവരുടെ മനം കവർന്നു. ഡ്രോൺ ഷോ, ലൈവ് സംഗീത പരിപാടി, ഭക്ഷണ സ്റ്റാളുകൾ തുടങ്ങിയവയും പുതുവത്സര ദിനാഘോഷത്തെ കെങ്കേമമാക്കി. സ്വദേശികളും പ്രവാസികളുമടക്കം വൻ ജനാവലിയാണു പുതുവർഷപ്പിറവി ഉത്സവാന്തരീക്ഷത്തിൽ ആഘോഷിക്കാനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി എത്തിച്ചേർന്നത്. അൽദാന ആംഫി തിയറ്ററിൽ ഗായകൻ മാർട്ടിൻ ഗാരിക്‌സ് നയിച്ച ംഗീതപരിപാടിയും അരങ്ങേറി.


Full View


Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News