ബഹ്റൈൻ സമ്പദ്‌വ്യവസ്ഥ രണ്ട് പതിറ്റാണ്ടിനിടെ അഞ്ചിരട്ടി വളർച്ച കൈവരിച്ചതായി ദേശീയ സാമ്പത്തിക അണ്ടർസെക്രട്ടറി
2000ത്തിന്റെ തുടക്കത്തിൽ ഏകദേശം ഒൻപത് ബില്യൺ യു.എസ് ഡോളറായിരുന്ന ജി.ഡി.പി 2024 അവസാനത്തോടെ 47 ബില്യൺ ഡോളറിലധികമായി ഉയർന്നു
Update: 2025-12-26 16:26 GMT
മനാമ: കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ബഹ്റൈൻ സമ്പദ്‌വ്യവസ്ഥ അഞ്ചിരട്ടി വളർച്ച കൈവരിച്ചതായി ദേശീയ സാമ്പത്തിക അണ്ടർസെക്രട്ടറി മറിയം അൽ അൻസാരി. 2000ത്തിന്റെ തുടക്കത്തിൽ ഏകദേശം ഒൻപത് ബില്യൺ യു.എസ് ഡോളറായിരുന്ന ജി.ഡി.പി 2024 അവസാനത്തോടെ 47 ബില്യൺ ഡോളറിലധികമായി ഉയർന്നുവെന്ന് മറിയം അൽ അൻസാരി വ്യക്തമാക്കി. ഉത്പാദന മേഖലയിലും സേവന മേഖലയിലും ബഹ്റൈൻ കൈവരിച്ച പുരോഗതിയാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നതെന്നും ദേശീയ സാമ്പത്തിക അണ്ടർസെക്രട്ടറി കൂട്ടിച്ചേർത്തു. രാജ്യത്തെ പൗരന്മാരുടെ വരുമാനത്തിലും ഗണ്യമായ മാറ്റമുണ്ടായതായി കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. 2005 മുതൽ 2024 വരെ പൊതുമേഖലയിലും സ്വകാര്യ മേഖലയിലും ബഹ്റൈൻ സ്വദേശികൾക്ക് ലഭിക്കുന്ന ശരാശരി മാസശമ്പളം ഇരട്ടിയിലേറെ വർധിച്ചതായാണ് റിപ്പോർട്ട്.