ദാർ അൽ ശിഫ മെഡിക്കൽ സെന്‍റർ മനാമ ബ്രാഞ്ച് ഉദ്ഘാടനം ഇന്ന്

Update: 2022-11-19 07:45 GMT

ബഹ്റൈനിലെ പ്രമുഖ മെഡിക്കൽ സെന്‍റർ ഗ്രൂപ്പായ ദാർ അൽ ശിഫ മെഡിക്കൽ സെന്‍ററിന്‍റെ രണ്ടാമത്തെ ബ്രാഞ്ച് മനാമയിൽ ശനിയാഴ്ച പ്രവർത്തനമാരംഭിക്കും. പാലസ് റോഡിൽ അഷ്റഫ്സിനും അൽ ബറക്ക സ്പോർട്സ് ഷോറൂമിനും സമീപത്തായി വിശാലമായ സൗകര്യങ്ങളോടെയാണ് പുതിയ മെഡിക്കൽ സെന്‍റർ ഒരുക്കിയിരിക്കുന്നത്. ഉച്ചക്ക് 12.30ന് ഡിസ്കവർ ഇസ്ലാം ബോർഡ് ഓഫ് ട്രസ്റ്റി അംഗം ഡോ. ഇസ ജാസിം അൽ മുതവ ഉദ്ഘാടനം നിർവഹിക്കും.

ഡിസംബർ 16നാണ് മുഖ്യ ഉദ്ഘാടനം നടക്കുക. 2016 ഡിസംബറിലാണ് ദാർ അൽ ശിഫ മെഡിക്കൽ സെന്‍ററിന്‍റെ ആദ്യ ബ്രാഞ്ച് ഹിദ്ദിൽ പ്രവർത്തനമാരംഭിച്ചത്. മെഡിക്കൽ സേവനരംഗത്ത് വേറിട്ട മാതൃക സൃഷ്ടിച്ച ദാർ അൽ ശിഫ മെഡിക്കൽ സെന്‍റർ തലസ്ഥാന നഗരിയിലും തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കുകയാണ്. ഉദ്ഘാടനത്തോടനുബന്ധിച്ച് നവംബർ 19, 20, 21 തീയതികളിൽ സൗജന്യ മെഡിക്കൽ ചെക്കപ്പ് ഒരുക്കിയിട്ടുണ്ട്. ബ്ലഡ് ഷുഗർ, കൊളസ്ട്രോൾ, യുറിക് ആസിഡ്, എസ്ജിപിടി, ഡോക്ടർ കൺസൽട്ടേഷൻ (15 ദീനാർ പാക്കേജ്) എന്നിവയായിരിക്കും ഈ മൂന്നു ദിവസങ്ങളിൽ സൗജന്യമായി നൽകുകയെന്ന് മാനേജിങ് ഡയറക്ടർ കെ.ടി. മുഹമ്മദലി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 16161616 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.  

Writer - സിറാജ് പള്ളിക്കര

Correspondent in Bahrain

മീഡിയവൺ ബഹ്റൈൻ ബ്യൂറോയിൽ റിപ്പോർട്ടർ. നിരവധി വർഷമായി സേവനം തുടരുന്നു.

Editor - സിറാജ് പള്ളിക്കര

Correspondent in Bahrain

മീഡിയവൺ ബഹ്റൈൻ ബ്യൂറോയിൽ റിപ്പോർട്ടർ. നിരവധി വർഷമായി സേവനം തുടരുന്നു.

By - Web Desk

contributor

Similar News