പ്രവാസി മലയാളികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് ആശ്വാസം, കേരളത്തിലേക്കുള്ള യാത്രക്കാർക്ക് സന്തോഷവാർത്തയുമായി ഗൾഫ് എയർ

കൊച്ചി, തിരുവനന്തപുരം റൂട്ടുകളിലേക്ക് ഇനി മുതൽ ദിവസേന ഗൾഫ് എയർ സർവീസുകളുണ്ടാകും

Update: 2025-12-22 11:13 GMT

മനാമ:കേരളത്തിലേക്കുള്ള യാത്രക്കാർക്ക് സന്തോഷവാർത്തയുമായി ബഹ്റൈൻ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയർ. കൊച്ചി, തിരുവനന്തപുരം റൂട്ടുകളിലേക്ക് ഇനി മുതൽ ദിവസേന ഗൾഫ് എയർ സർവീസുകളുണ്ടാകുമെന്നാണ് അറിയിപ്പ് വന്നിരിക്കുന്നത്. നേരത്തെ ആഴ്ചയിൽ നാല് ദിവസമായിരുന്നു തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കും ഗൾഫ് എയർ സർവീസ് നടത്തിയിരുന്നത്. ശൈത്യകാല സീസൺ ആരംഭിച്ചതോടെയാണ് ഗൾഫ് എയർ സർവീസുകളിൽ മാറ്റം വരുത്തുന്നത്. പുതിയ ഷെഡ്യൂളോടെ യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ യാത്രാ അവസരമാണ് ഒരുങ്ങുന്നത്.

ദക്ഷിണേന്ത്യയിൽ നിന്നുള്ള യാത്രക്കാരുടെ ആവശ്യം പരിഗണിച്ചാണ് ഗൾഫ് എയറിന്റെ ഈ നീക്കം. ബഹ്റൈൻ വഴിയുള്ള കണക്ഷൻ ഫ്ലൈറ്റുകൾ ഉപയോഗിച്ച് ജിസിസി രാജ്യങ്ങളിലേക്കും മറ്റ് അന്താരാഷ്ട്ര യാത്രകൾ നടത്താനുദ്ദേശിക്കുന്നവർക്കും പുതിയ സർവീസ് കൂടുതൽ സഹായകമാകും. നേരത്തെ എയർ ഇന്ത്യ ബഹ്റൈനിൽ നിന്ന് കേരളത്തിലേക്കുള്ള പല സർവീസുകളും വെട്ടിക്കുറച്ചിരുന്നു. ഈ ഘട്ടത്തിൽ പ്രവാസി മലയാളികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് ഗൾഫ് എയറിന്റെ പുതിയ തീരുമാനം ഏറെ ആശ്വാസകരമാണെന്നാണ് വിലയിരുത്തൽ. പ്രത്യേകിച്ച് ഫെസ്റ്റീവ് സീസണിൽ യാത്രാനിരക്ക് ഉയരുന്ന സാഹചര്യത്തിൽ, ദിവസേന സർവീസ് ലഭ്യമാക്കുന്നത് ടിക്കറ്റ് ലഭ്യതയും യാത്രാസൗകര്യവും മെച്ചപ്പെടുത്തും.

Tags:    

Writer - മിഖ്ദാദ് മാമ്പുഴ

Trainee Web Journalist

Editor - മിഖ്ദാദ് മാമ്പുഴ

Trainee Web Journalist

By - Web Desk

contributor

Similar News