കുവൈത്ത് വിവര–സാംസ്‌കാരിക വകുപ്പ് മന്ത്രിക്ക് ഊഷ്മള സ്വീകരണമൊരുക്കി ബഹ്റൈൻ

ബഹ്റൈൻ രാജാവുമായുള്ള കൂടിക്കാഴ്ചയിൽ വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാക്കാൻ തീരുമാനമായി

Update: 2025-12-24 15:10 GMT
Editor : razinabdulazeez | By : Web Desk

മനാമ: കുവൈത്ത് വിവര–സാംസ്‌കാരിക വകുപ്പ് മന്ത്രിക്ക് ഊഷ്മള സ്വീകരണമൊരുക്കി ബഹ്റൈൻ. ബഹ്‌റൈനും കുവൈത്തും തമ്മിലുള്ള സഹകരണവും കൂടുതൽ ദൃഢമാക്കുമെന്ന് ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ പറഞ്ഞു. ബഹ്‌റൈൻ സന്ദർശനത്തിനെത്തിയ കുവൈത്ത് വിവര, സാംസ്‌കാരിക വകുപ്പ് മന്ത്രി അബ്ദുറഹ്മാൻ അൽ മുതൈരിയെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു ഹമദ് രാജാവ്. ബഹ്‌റൈനും കുവൈത്തും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെയും വിവിധ മേഖലകളിലെ സഹകരണത്തെയും ഇരുവരും പരസ്പരം അഭിനന്ദിച്ചു. ബഹ്‌റൈൻ സന്ദർശനത്തിന്റെ ഭാഗമായി, മുഹറഖ് നൈറ്റ്സ് ഉൾപ്പെടെയുള്ള വിവിധ സാംസ്‌കാരിക പരിപാടികളും മന്ത്രി അബ്ദുർറഹ്മാൻ അൽ മുതൈരി സന്ദർശിച്ചു. ബഹ്‌റൈന്റെ സാംസ്‌കാരിക പൈതൃകത്തെയും കലാപരിപാടികളെയും അദ്ദേഹം അഭിനന്ദിച്ചു.

Advertising
Advertising

വാർത്താവിനിമയ രംഗം, കായിക മേഖല, യുവജനക്ഷേമം തുടങ്ങിയ വിഷയങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സംയുക്ത പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കാൻ ചർച്ചയിൽ തീരുമാനമായി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിൽ കുവൈത്ത് അമീർ നൽകുന്ന പിന്തുണയെ ഹമദ് രാജാവ് പ്രശംസിച്ചു.

കൂടിക്കാഴ്ചയിൽ ബഹ്‌റൈനിലെ ജനങ്ങളുടെ പുരോഗതിക്കും ഐശ്വര്യത്തിനുമുള്ള കുവൈത്ത് അമീറിന്റെ ആശംസകൾ അൽ മുതൈരി ഹമദ് രാജാവിനെ അറിയിച്ചു. മറുപടിയായി, കുവൈത്ത് അമീറിനും കുവൈത്തിലെ ജനങ്ങൾക്കും ഹമദ് രാജാവ് തിരിച്ചും ആശംസകൾ നേർന്നു. തനിക്ക് ലഭിച്ച ഊഷ്മളമായ സ്വീകരണത്തിനും ഉദാത്തമായ ആതിഥ്യമര്യാദയ്ക്കും ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയോട് മന്ത്രി അബ്ദുർറഹ്മാൻ അൽ മുതൈരി നന്ദിയും കടപ്പാടും അറിയിച്ചു.

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News