കോഴിക്കോട് ജില്ലാ പ്രവാസി ഫോറം വ്യക്ക രോഗ ബോധ വൽക്കരണ ക്യാമ്പ് നടത്തി

Update: 2022-03-15 14:22 GMT

ലോക വൃക്ക സംരക്ഷണ ദിനത്തോടനുബന്ധിച്ച് കോഴിക്കോട് ജില്ലാ പ്രവാസി ഫോറം വ്യക്ക രോഗ ബോധ വൽക്കരണ ക്ലാസും അനുബന്ധ പരിശോധനകളും ഡോക്ടർ കൺസൾട്ടേഷനും നടത്തി. മൂന്ന് ദിവസങ്ങളിലായി ബഹ്റൈൻ സ്പെഷലിസ്റ്റ് ഹോസ്പിറ്റലിൽ വെച്ച് നടത്തിയ ക്യാമ്പ് വ്യാഴാഴ്ച കെ.പി.എഫ് പ്രസിഡണ്ട് സുധീർ തിരുനിലത്ത് ഉദ്ഘാടനം ചെയ്തു.

ഡോ. തീരത് കുമാർ- നെഫ്രോളജിസ്റ്റ് ഇന്റേണൽ മെഡിസിൻ കൺസൾട്ടന്റ്, ഡോ. റയീസ് യൂസഫ് ഷെയ്ഖ്, ഡോ. സാറാ ഫഖ്രെദീൻ, നഴ്സുമാരായ ഷരോൾ മറീനാ ഡിസൂസ, വിന്നി അലക്‌സാണ്ടർ, മരിയ ഏഞ്ചൽ ഫെർണാണ്ടോ, ജീന ജോൺ, രേവതി, അനു വർഗീസ് ലിസ്സി എന്നിവർ യോഗത്തിന്റെ ഭാഗമായി.

ഗോപാലൻ വി.സി,ജമാൽ കുറ്റിക്കാട്ടിൽ, ശശി അക്കരാൽ, അഖിൽ താമരശ്ശേരി, ജിതേഷ് ടോപ് മോസ്റ്റ്, ഷാജി പുതുക്കുടി, ഹരീഷ്.പി.കെ, സവിനേഷ്, ഫൈസൽ പാട്ടാണ്ടി, സുജിത് സോമൻ, പ്രജിത്.സി തുടങ്ങിയവർ ക്യാമ്പ് നിയന്ത്രിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News