റിയൽ എസ്​റ്റേറ്റ്​ ​ഏജൻസികളെ ആദരിച്ചു

Update: 2022-02-21 11:16 GMT

മനാമ: മറാസി അൽ ബഹ്​റൈൻ റിയൽ എസ്​റ്റേറ്റ്​ ഏജൻസികളെ ആദരിച്ചു. മറാസി അൽ ബഹ്​റൈൻ പദ്ധതിയുടെ വികസന പ്രവർത്തനങ്ങൾ നടത്തുന്ന ഈഗിൾ ഹിൽസ്​ ദിയാർ കമ്പനിയാണ്​ ചടങ്ങ്​ സംഘടിപ്പിച്ചത്​. മികവ്​ പുലർത്തിയ റിയൽ എസ്​റ്റേറ്റ്​ ഏജൻസികൾക്ക്​ സമ്മാനങ്ങൾ നൽകി.

രാജ്യത്തി​െൻറ വികസന പ്രക്രിയയിൽ റിയൽ എസ്​റ്റേറ്റ്​ ഏജൻസികൾ വഹിച്ചു കൊണ്ടിരിക്കുന്ന പങ്ക്​ വലുതാണെന്ന്​ ആദരവ്​ നൽകിക്കൊണ്ട്​ ഈഗിൽ ഹിൽസ്​ ദിയാർ കമ്പനി പ്രതിനിധി ഡോ. മാഹിർ അശ്ശാർ വ്യക്​തമാക്കി. കമ്പനിയുടെ പ്രോപ്പർട്ടികൾ വിവിധ ആളുകളിലേക്ക്​ എത്തിക്കുന്നതിന്​ തോളോട്​ തോൾ ചേർന്നു നിന്ന റിയൽ എസ്​റ്റേറ്റ്​ ഏജൻസികളെ മറക്കാൻ സാധിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മറാസി പാർക്ക്​ എന്ന പുതിയ പദ്ധതിയെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. രണ്ട്​ ലക്ഷം ചതു​രശ്ര മീറ്ററിൽ മറാസി ഗലേറിയ എന്ന ഷോപ്പിങ്​ മാളും നിലവിൽ വരുന്ന കാര്യവും അദ്ദേഹം കൂട്ടിച്ചേർത്തു.    

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News