Writer - സിറാà´àµ പളàµà´³à´¿à´àµà´à´°
à´®àµà´¡à´¿à´¯à´µàµº ബഹàµà´±àµàµ» à´¬àµà´¯àµà´±àµà´¯à´¿àµ½ റിപàµà´ªàµàµ¼à´àµà´àµ¼. നിരവധി വർഷമായി à´¸àµà´µà´¨à´ à´¤àµà´à´°àµà´¨àµà´¨àµ.
വെള്ളിയാഴ്ച മുതൽ ഈസ ടൗണിൽ നിന്നും കാണാതായ 14 വയസ്സുള്ള ബഹ്‌റൈൻ സ്വദേശിയായ പെൺകുട്ടി ഷഹദ് അൽ ഗല്ലാഫിനെ കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു.കുട്ടിയുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നിയമപരവും ആരോഗ്യപരവുമായ നടപടികൾ സ്വീകരിച്ചു വരികയാണെന്ന് മന്ത്രാലയം ട്വീറ്റിൽ അറിയിച്ചു.
വെള്ളിയാഴ്ച വൈകിട്ട് ആറ് മണി മുതലാണ് കുട്ടിെയ കാണാതായത്. കുട്ടിയെ കണ്ടെത്താനുള്ള ശ്രമം രാജ്യമെങ്ങും ആഭ്യന്തരമന്ത്രാലയത്തിൻ്റെ നേത്യത്വത്തിൽ ഊർജിതമായി നടന്നിരുന്നു. സംഭവത്തെക്കുറിച്ചുള്ള സമഗ്രമായ അന്വേഷണം പുരോഗമിക്കുന്നു.