പത്തനംതിട്ട പ്രവാസി അസോസിയേഷന് പുതിയ ഭാരവാഹികൾ

Update: 2021-11-29 09:41 GMT

ബഹ്റൈനിൽ പത്തനംതിട്ട പ്രവാസി അസോസിയേഷന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഇന്ത്യൻ ഡിലൈറ്റ്‌സ് ഹോട്ടലിൽ വെച്ചു നടന്ന ജനറൽ ബോഡി യോഗത്തിൽ 2021-2022 വർഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

പ്രസിഡന്റ് ആയി വിഷ്ണു.വി യെയും, വൈസ് പ്രസിഡന്റ് ആയി രാജീവ് പി മാത്യുവിനേയും, സെക്രെട്ടറി ആയി സുഭാഷ് തോമസിനെയും, ട്രഷറർ ആയി വർഗീസ് മോടിയിലിനെയും തിരഞ്ഞെടുത്തു. ചാരിറ്റി കോ ഓർഡിനേറ്റർസ് ആയി ജയേഷ് കുറുപ്പ്, ലിജോ വർഗീസ്‌, ജെയ്സൺ മാത്യു എന്നിവർ ചുമതലയേറ്റു.

അകാല മരണമടഞ്ഞ തടിയൂർ സ്വദേശി ഷിജു വർഗീസിന്‌ യോഗം ആദരാഞ്ജലി അർപ്പിച്ചു. രക്ഷാധികാരി ശ്രീ സക്കറിയ സാമുവേലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് വിഷ്ണു സ്വാഗതവും തുടർന്ന് സെക്രട്ടറി സുഭാഷ് തോമസ് വാർഷിക റിപ്പോർട്ടും അവതരിപ്പിച്ചു.

ജോയിന്റ് ട്രഷറർ സിജി തോമസ് 2021 വർഷത്തെ കണക്ക്‌ അവതരിപ്പിച്ചു. തുടർന്ന് 2021-2022 വർഷത്തെ ഭാവി പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച നടന്നു. രാജു കല്ലുംപുറം, . ബിനു കുന്നന്താനം എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വൈസ് പ്രസിഡന്റ് രാജീവ് മാത്യു യോഗത്തിൽ നന്ദി പറഞ്ഞു. 

Writer - സിറാജ് പള്ളിക്കര

Correspondent in Bahrain

മീഡിയവൺ ബഹ്റൈൻ ബ്യൂറോയിൽ റിപ്പോർട്ടർ. നിരവധി വർഷമായി സേവനം തുടരുന്നു.

Editor - സിറാജ് പള്ളിക്കര

Correspondent in Bahrain

മീഡിയവൺ ബഹ്റൈൻ ബ്യൂറോയിൽ റിപ്പോർട്ടർ. നിരവധി വർഷമായി സേവനം തുടരുന്നു.

By - Web Desk

contributor

Similar News