ബഹ്റൈനിൽ മഴ സാഹചര്യങ്ങൾ നേരിടുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി

Update: 2021-12-30 13:55 GMT

മഴ സാഹചര്യങ്ങൾ നേരിടുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തീകരിച്ചതായി പൊതുമരാമത്ത്​, മുനിസിപ്പൽ, നഗരാസൂത്രണ കാര്യ മന്ത്രാലയത്തിലെ ബന്ധപ്പെട്ട വിഭാഗം അറിയിച്ചു. രാജ്യത്തെ നാല്​ മുനിസിപ്പാലിറ്റികളുമായി ബന്ധപ്പെട്ടാണ്​ ഒരുക്കങ്ങൾ നടത്തിയിട്ടുള്ളത്​. അടിയന്തിര ഘട്ടത്തിൽ പ്രവർത്തിക്കുന്നതിനുള്ള ടീമുകൾ രൂപവത്​കരിച്ചിട്ടുണ്ട്​.

മന്ത്രി ഇസാം ബിൻ അബ്​ദുല്ല ഖലഫിന്‍റെ നിർദേശമനുസരിച്ച്​ വിവിധ പ്രദേശങ്ങൾ സന്ദർശിച്ച്​ ഒരുക്കങ്ങൾ വിലയിരുത്തിയതായി അണ്ടർ സെക്രട്ടറി അഹ്​മദ്​ അൽ ഖയ്യാത്ത്​ വ്യക്​തമാക്കി. ​പ്രധാന നിരത്തുകളുമായി ബന്ധപ്പെട്ട്​ ഒരു ടീമും ജനവാസ പ്രദേശങ്ങളും ഇടറോഡുകളുമായി ബന്ധപ്പെട്ട്​ മറ്റൊരു ടീമുമാണ്​ പ്രവർത്തന സജജമായിട്ടുള്ളത്​.വെള്ളക്കെട്ട്​ ഒഴിവാക്കുന്നതടക്കമുള്ള കാര്യങ്ങൾക്കായി ആവശ്യമായ ഉപകരണങ്ങളും ലഭ്യമാക്കിയിട്ടുണ്ടെന്ന്​ ഖയ്യാത്ത്​ കൂട്ടിച്ചേർത്തു. 

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News