ബഹ്‌റൈൻ ഭരണാധികാരികൾക്ക് വിവിധ രാഷ്ട്ര നേതാക്കളുടെ റമദാൻ ആശംസകൾ

Update: 2023-03-23 08:32 GMT

ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ എന്നിവർക്ക് വിവിധ രാഷ്ട്ര നേതാക്കൾ റമദാൻ ആശംസകൾ നേർന്നു.

നന്മയുടെയും സമാധാനത്തിന്റേയും നാളുകളായിരിക്കട്ടെ റമദാൻ ദിനരാത്രങ്ങളെന്ന് ആശംസിച്ചു. ഇരുപേരും വിവിധ രാഷ്ട്ര നേതാക്കൾക്ക് ആശംസകൾ അറിയിച്ചു. രാജ്യത്തെ വിവിധ മന്ത്രിമാർ, പൗര പ്രമുഖർ, നേതാക്കൾ, പാർലമെന്റ്, ശൂറ കൗൺസിൽ അധ്യക്ഷൻമാർ, രാജകുടുംബാംഗങ്ങൾ തുടങ്ങിയവരും റമദാൻ ആശംസകൾ നേർന്നു.

ബഹ്‌റൈൻ ജനതക്കും അറബ്, ഇസ്‌ലാമിക സമൂഹത്തിനും വിശുദ്ധിയുടെയും നന്മയുടെയും അവസരങ്ങളും സന്തോഷവും സമാധാനവും നിറയുന്ന അന്തരീക്ഷവും റമദാൻ വഴി പ്രദാനം ചെയ്യട്ടെയെന്ന് ഭരണാധികാരികൾ ആശംസിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News