ബനീജംറ വാസികൾ മഴക്കെടുതിക്ക് പരിഹാരം തേടുന്നു

Update: 2023-01-06 01:46 GMT

ബഹ്‌റൈനിലെ ബനീജംറയിലെ 537 ബ്ലോക്കിലെ താമസക്കാർ മഴക്കെടുതിക്ക് പരിഹാരം വേണമെന്ന ആവശ്യവുമായി രംഗത്ത്. ആറ് വർഷത്തിലധികമായി ഇങ്ങോട്ടുള്ള റോഡ് ശരിയാക്കണമെന്ന് അധികൃതരോട് ആവശ്യപ്പെടുന്നുണ്ട്.

മറ്റ് റോഡുകൾ നന്നാക്കിയെങ്കിലും 3733 നമ്പർ റോഡ് ഇതുവരെ നന്നാക്കാത്തതിൽ പ്രതിഷേധമുയരുകയാണ്. മഴ പെയ്തതോടെ ഈ റോഡ് സഞ്ചാര യോഗ്യമല്ലാതായിരിക്കുകയാണ്. പ്രസ്തുത റോഡ് നന്നാക്കുമെന്ന വാഗ്ദാനം നേരത്തെയുണ്ടായിരുന്നെങ്കിലും ഇതു വരെ നടപ്പിലാക്കാത്തതും ജനങ്ങൾക്ക് പ്രയാസം സൃഷ്ടിക്കുന്നു.

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News