ബഹ്റൈൻ ആരോഗ്യമന്ത്രാലയത്തിന്‍റെ ലോഗോ ഉപയോഗിച്ച് തട്ടിപ്പ്; ജാഗ്രതപാലിക്കണമെന്ന് അധികൃതർ
ആരോഗ്യമന്ത്രാലയത്തിൽ വ്യക്തിഗതവിവരങ്ങൾ പുതുക്കാനാണെന്ന വ്യാജേന വിളിച്ചാണ് സാമ്പത്തിക തട്ടിപ്പ് നടത്തുന്നത്
Update: 2022-07-04 14:31 GMT
ബഹ്റൈൻ ആരോഗ്യമന്ത്രാലയത്തിന്‍റെ ലോഗോ ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്ന് അധികൃതർ . വാട്സ്ആപ് ഉപയോഗിച്ച് പലർക്കും ബഹ്റൈന് പുറത്ത്നിന്നും വിളികൾ വരുന്നതായി ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് ജാഗ്രത നിർദേശം പുറപ്പെടുവിച്ചത്.
''ആരോഗ്യമന്ത്രാലയത്തിൽ വ്യക്തിഗതവിവരങ്ങൾ പുതുക്കാനാണെന്ന വ്യാജേന പലരിൽനിന്നും വിവരങ്ങൾ ശേഖരിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തുന്നു. ബന്ധപ്പെട്ട കേന്ദ്രങ്ങളുമായി സഹകരിച്ച് ഇത്തരം തട്ടിപ്പുകാരെ കണ്ടെത്താൻ ശ്രമം നടത്തുന്നുണ്ട്.'' ആരോഗ്യമന്ത്രാലയം പൊതുജനങ്ങളെ വാട്സ്ആപ് വഴി ബന്ധപ്പെട്ട് വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്നില്ലെന്നും അതിനാൽ ഇത്തരം തട്ടിപ്പുകളിൽ കുടുങ്ങി വിവരങ്ങൾ നൽകരുതെന്നും അധികൃതർ പറഞ്ഞു.