മആമീറിൽ മലിനജലമൊഴുക്ക്​: നിയമ ലംഘനത്തിനെതിരെ നടപടിയെടുത്തു

Update: 2022-02-27 14:10 GMT

ബഹ്റൈനിലെ മആമീറിൽ മലിനജലമൊഴുക്കിയ സംഭവത്തിൽ ബന്ധപ്പെട്ടവർക്കെതിരെ നടപടി സ്വീകരിച്ചതായി പരിസ്​ഥിതി കാര്യ സുപ്രീം കൗൺസിൽ വ്യക്​തമാക്കി. സംഭവത്തെക്കുറിച്ച്​ വിശദമായ അന്വേഷണം നടത്തുകയും അതിന്‍റെ അടിസ്​ഥാനത്തിൽ തുടർനടപടികൾ കൈക്കൊള്ളുകയും ചെയ്യും.

സാമൂഹിക മാധ്യമങ്ങൾ വഴിയാണ്​ മആമീർ കനാലിലെ മലിനജലമൊഴുക്കുന്ന സംഭവം പ്രചരിച്ചത്​. ഇതിന്‍റെ അടിസ്​ഥാനത്തിൽ നടത്തിയ ​അന്വേഷണത്തിൽ ഇതിന്​ പിന്നിലുള്ളവരെ പിടികൂടിയിരുന്നു. പരിസ്​ഥിതിക്ക്​ ആഘാതമേൽപിക്കാൻ ശ്രമിക്കുന്നവർക്കെതിരെ ശക്​തമായ നടപടിയുണ്ടാകുമെന്നും അധികൃതർ കൂട്ടിച്ചേർത്തു. 

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News