സ്മൃതി കലാ കായിക മേള 2025 സമാപന സമ്മേളനം ഇന്ന്

വൈകിട്ട് 4:30 മണി മുതൽ സൽമാബാദിലെ ഗൾഫ് എയർ ക്ലബിലാണ് പരിപാടി

Update: 2025-05-02 08:50 GMT

മനാമ: ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്‌സ് കത്തീഡ്രലിലെ യുവജന വിഭാഗമായ സെന്റ് തോമസ് ഓർത്തഡോക്‌സ് യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലുള്ള സ്മൃതി കലാ കായിക മേള - 2025 ന്റെ ഗ്രാന്റ് ഫിനാലെ ഇന്ന് നടക്കും. വൈകിട്ട് 4:30 മണി മുതൽ സൽമാബാദിലെ ഗൾഫ് എയർ ക്ലബിലാണ് പരിപാടി. വട്ടശ്ശേരിൽ ഗീവർഗീസ് മാർ ദിവാന്നാസ്യോസ് മെത്രാപ്പോലീത്തായുടെ സ്മരണാർത്ഥം 2003 മുതൽ നടത്തി വരുന്നതാണ് പരിപാടി.

ഇടവകയിലെ നാല് വയസ്സ് മുതൽ പ്രായമുള്ള അംഗങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് അഞ്ച് ഗ്രൂപ്പുകളിലായി ഏകദേശം 140-ൽ പരം മത്സരങ്ങൾ നേരത്തെ അരങ്ങേറിയിരുന്നു. രണ്ടായിരത്തിലധികം മത്സരാർഥികളിൽ നിന്ന് 500 ഓളം വിജയികൾ സമ്മാനങ്ങൾക്ക് അർഹരായി.

Advertising
Advertising

ഇന്നത്തെ പരിപാടിയിൽ മെന്റലിസ്റ്റ് ഫൈസൽ ബഷീറും പിന്നണി ഗായകരായ ഭരത് സജികുമാറും അഷ്മ മനോജും അവതരിപ്പിക്കുന്ന ട്രിക്‌സ് മാനിയ വിത്ത് മ്യൂസിക്കൽ ഷോയും മറ്റ് കലാ പരിപാടികളുമുണ്ടാകും. പൊതു സമ്മേളനത്തിൽ ബഹ്‌റൈൻ ഇന്ത്യൻ അംബാസിഡർ വിനോദ് ജേക്കബ് മുഖ്യാതിഥിയാകും. ഇടവക വികാരി റവ. ഫാദർ ജേക്കബ് തോമസ് അധ്യക്ഷത വഹിക്കും. അഡ്വ. കെ.യു ജനീഷ് കുമാർ എംഎൽഎ, ഇടവക ഭാരവാഹികൾ, പ്രസ്ഥാനം ഭാരവാഹികൾ എന്നിവർ പങ്കെടുക്കുമെന്നും വൈസ് പ്രസിഡന്റ് റിനി മോൻസി, സെക്രട്ടറി ബോണി മുള്ളപ്പമ്പള്ളിൽ, സ്മൃതി ജനറൽ കൺവീനർ സിജു ജോർജ്, പ്രോഗ്രാം കൺവീനർ ജുബിൻ തോമസ്, പബ്ലിസിറ്റി കൺവീനർ ജോയൽ സാം ബാബു എന്നിവർ അറിയിച്ചു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News