സിംസ്- ബി എഫ് സി ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു .

Update: 2022-08-24 05:38 GMT



സീറോ മലബാർ സൊസൈറ്റിയുടെ ഈ വർഷത്തെ ഓണാഘോഷങ്ങൾ പത്തു ദിവസം നീണ്ടു നിൽക്കുന്ന "സിംസ്- ബി എഫ് സി ഓണം മഹോത്സവം 2022 " എന്ന പേരിൽ ആഘോഷിക്കാൻ തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു. ഓണം ആഘോഷങ്ങൾക്ക് നേതൃത്വം നൽകാനായി  ജോസഫ് പി ടി (ജനറൽ കൺവീനർ) ജോയ് ഇലവുതിങ്ങൽ (ജോയിന്റ് കൺവീനർ) ,പോൾ ഉരുവത്ത് (സ്‌പോൺസർഷിപ് കൺവീനർ)  റോയ്‌ ജോസ്ഫ് (ഓണമഹസദ്യ കൺവീനർ)    എന്നിവർ ഭാരവാഹികളായി അൻപതംഗ ഓണാഘോഷകമ്മിറ്റി രൂപീകരിച്ചു.

ആഗസ്ത് അവസാനവാരം മുതൽ അംഗങ്ങൾക്കായുള്ള കലാ,കായിക മത്സരങ്ങൾ, പായസമേള,പൂക്കളമത്സരം എന്നിവ അരങ്ങേറും . സമൂഹത്തിൻലെ നാനാതുറകളിലുമുള്ള അംഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഓണമഹസദ്യ സെപറ്റംബർ ഒൻപതാം തീയതി ബാംഗ്‌സാഗ് തായ് ഓഡിറ്റോറിയത്തിൽ ഒരുക്കുമെന്നും  ഭാരവാഹികൾ അറിയിച്ചു.

Tags:    

Writer - സിറാജ് പള്ളിക്കര

Correspondent in Bahrain

മീഡിയവൺ ബഹ്റൈൻ ബ്യൂറോയിൽ റിപ്പോർട്ടർ. നിരവധി വർഷമായി സേവനം തുടരുന്നു.

Editor - സിറാജ് പള്ളിക്കര

Correspondent in Bahrain

മീഡിയവൺ ബഹ്റൈൻ ബ്യൂറോയിൽ റിപ്പോർട്ടർ. നിരവധി വർഷമായി സേവനം തുടരുന്നു.

By - Web Desk

contributor

Similar News