ചൈനീസ് അംബാസഡർക്ക് യാത്രയയപ്പ് നൽകി

Update: 2022-12-15 08:44 GMT

ബഹ്‌റൈനിലെ സേവനം അവസാനിപ്പിച്ച് മടങ്ങുന്ന ചൈനീസ് അംബാസഡർ അൻവർ ഹബീബുല്ലക്ക് വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി യാത്രയയപ്പ് നൽകി.

ബഹ്‌റൈനും ചൈനയും തമ്മിലുളള ബന്ധം ശക്തിപ്പെടുത്തുന്നതിനും വിവിധ മേഖലകളിൽ സഹകരണം വ്യാപിപ്പിക്കുന്നതിനും അംബാസഡർ നടത്തിയ ശ്രമങ്ങളെ മന്ത്രി അനുസ്മരിച്ചു. ബഹ്‌റൈനിൽ സേവനം ചെയ്യാൻ സാധിച്ചത് ഏറെ അനുഭവങ്ങൾ നൽകുകയും സന്തോഷം സമ്മാനിക്കുകയും ചെയ്തതായി അംബാസഡർ വ്യക്തമാക്കി.

ഭാവി ജീവിതം സന്തോഷവും സമാധാനവും നിറഞ്ഞതായിരിക്കട്ടെയെന്ന മന്ത്രി ആശംസിക്കുകയും ബഹ്‌റൈന്റെ ഓർമ നിലനിർത്തുന്നതിനുള്ള മെമന്റോ സമ്മാനിക്കുകയും ചെയ്തു. ഉത്തരവാദിത്വ നിർവഹണത്തിൽ എല്ലാവിധ സഹകരണവും നൽകിയ വിദേശകാര്യ മന്ത്രാലയത്തിന് അംബാസഡർ പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു. ബഹ്‌റൈൻ ഭരണാധികാരികൾക്ക് ദീർഘായുസ്സും ആയുരാരോഗ്യവും ആശംസിക്കുകയും ചെയ്തു.

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News