നിയമലംഘകരെ കണ്ടെത്താൻ പരിശോധന കർശനമാക്കി

Update: 2022-12-11 10:27 GMT

ബഹ്‌റൈനിൽ നിയമലംഘകരെ കണ്ടെത്താൻ വിവിധയിടങ്ങളിൽ എൽ.എം.ആർ.എ പരിശോധന കർശനമാക്കി. നാഷണാലിറ്റി, പാസ്‌പോർട്ട് ആന്റ് റെസിഡന്റ്‌സ് അഫയേഴ്‌സ്, പൊലീസ് ഡയരക്ടറേറ്റ് എന്നിവയുമായി സഹകരിച്ചാണ് വിവിധ ഗവർണറേറ്റുകളിൽ പരിശോധന നടത്തുന്നത്.

നിയമ ലംഘകരായ തൊഴിലാളികളെയും തൊഴിലുടമകളെയും കണ്ടെത്തുകയും ഉചിതമായ നടപടി കൈക്കൊളളുകയും ചെയ്യുന്നതായി ബന്ധപ്പെട്ടവർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം മുഹറഖ്, ഉത്തര മേഖല ഗവർണറേറ്റുകളിലാണ് പരിശോധന നടന്നത്. തൊഴിൽ, താമസ നിയമങ്ങൾ ലംഘിച്ച ഏതാനും പേർ പിടിയിലായിട്ടുമുണ്ട്.

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News