11,000 വിനോദ സഞ്ചാരികളുമായി മൂന്ന് ക്രൂയിസ് കപ്പലുകൾ ബഹ്‌റൈനിൽ

Update: 2022-12-30 02:35 GMT
Advertising

11,000 വിനോദ സഞ്ചാരികളുമായി മൂന്ന് ടൂറിസ്റ്റ് നൗകകൾ ബഹ്‌റൈൻ തീരത്തണഞ്ഞു. ടൂറിസ്റ്റ് ക്രൂയിസറുകളുടെ സീസണിലാണ് മൂന്ന് ദിവസങ്ങളിലായി മൂന്ന് കപ്പലുകൾ എത്തിയത്. നവംബർ മുതൽ മെയ് വരെയാണ് ടൂറിസ്റ്റ് ക്രൂയിസറുകളുടെ കാലം.

ഖലീഫ ബിൻ സൽമാൻ തുറമുഖ നടത്തിപ്പ് കമ്പനിയായ ഐ.ബി.എം ടെർമിനൽസുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. വേൾഡ് യൂറോപ്പ എം.എസ്.സി കപ്പലിൽ ഫ്രാൻസ്, ജർമനി, ഇറ്റലി, റഷ്യ, സ്‌പെയിൻ, യു.കെ എന്നിവിടങ്ങളിൽ നിന്നായി 6,000 യാത്രക്കാരാണുളളത്. ജർമൻ ടൂറിസ്റ്റ് കപ്പലായ ഐഡ കോസ്മയിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 5,000 യാത്രക്കാരാണുള്ളത്.

ദി വേൾഡ് എന്ന യു.എസ് കപ്പലിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 148 പേരാണുള്ളത്. 2009 മുതൽ വിവിധ ടൂറിസ്റ്റ് ക്രൂയിസറുകൾ ബഹ്‌റൈനിൽ വരുന്നുണ്ട്. ഈ വർഷം എത്തിയ കപ്പലുകളെയും യാത്രക്കാരെയും സ്വീകരിക്കുന്നതിൽ ഏറെ സന്തോഷമുള്ളതായി ബഹ്‌റൈൻ ടൂറിസം ആന്റ് എക്‌സിബിഷൻ അതോറിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഡോ. നാസിർ ഖാഇദി വ്യക്തമാക്കി.

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News