റിയാദിൽ അഞ്ച് ടണ്ണോളം പഴകിയ കോഴിയിറച്ചി പിടികൂടി

അനധികൃതമായി പ്രവർത്തിച്ചിരുന്ന വെയർ ഹൌസിലാണ് ഇറച്ചി സൂക്ഷിച്ചിരുന്നത്

Update: 2023-03-29 18:33 GMT

സൌദി: റിയാദിൽ അഞ്ച് ടണ്ണോളം പഴകിയ കോഴിയിറിച്ചി പിടികൂടി. അനധികൃതമായി പ്രവർത്തിച്ചിരുന്ന വെയർ ഹൌസിലാണ് ഇറച്ചി സൂക്ഷിച്ചിരുന്നത്. മതിയായ ആരോഗ്യ സർട്ടിഫിക്കറ്റില്ലാത്ത തൊഴിലാളികളും പരിശോധനയിൽ പിടിയിലായി.

സൌദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി, വിവിധ സർക്കാർ ഏജൻസികളുടെ സഹകരണത്തോടെ നടത്തിയ പരിശോധനയിലാണ് കാലഹരണപ്പെട്ട കോഴിയിറിച്ചികൾ പിടികൂടിയത്. ഇവയുടെ കാലാവധി രേഖപ്പെടുത്തിയിരിക്കുന്ന പാക്കറ്റ് അഴിച്ച് മാറ്റി പുതിയ തിയതി രേഖപ്പെടുത്തിയ പാക്കറ്റിലാക്കുന്നതിനുള്ള ഉപകരണങ്ങളും പിടിച്ചെടുത്തു. സൌദിയുടെ വിവിധ ഭാഗങ്ങളിലെ കച്ചവട സ്ഥാപനങ്ങളിലേക്ക് വിതരണത്തിന് വെച്ചിരുന്ന 5 ടണ്ണോളം കോഴിയിറച്ചിയാണ് പരിശോധനയിൽ പിടിച്ചെടുത്തത്. കൂടാതെ മതിയായ ആരോഗ്യ സർട്ടിഫിക്കറ്റില്ലാതെ ജോലി ചെയ്തിരുന്ന തൊഴിലാളികളും പിടിയിലായി. മാത്രവുമല്ല സാങ്കേതികവും ആരോഗ്യപരവുമായ നിരവധി ലംഘനങ്ങളും കണ്ടെത്തിയതായി അതോറിറ്റി വ്യക്തമാക്കി. റിയാദ് മുനിസിപ്പാലിറ്റി, വാണിജ്യ മന്ത്രാലയം, മാനവ വിഭവശേഷി മന്ത്രാലയം, സകാത്ത്, ടാക്സ്, ആൻ്റ് കസ്റ്റംസ് അതോറിറ്റി എന്നിവയുടെ സഹകരണത്തോടെ സ്ഥാപനം അടച്ചുപൂട്ടുകയും പിടിച്ചെടുത്ത എല്ലാ ഉൽപ്പന്നങ്ങളും നശിപ്പിക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു.

Full View

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News