ഒമാനിലെ നാഷനൽ യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ പുതിയ ചെയർമാനായി ഡോ. പി. മുഹമ്മദലി ചുമതലയേറ്റു

സുൽത്താൻ ഖാബൂസ് യൂനിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ. അലി അൽ ബിമാനിയാണ് പുതിയ വൈസ് ചാൻസലർ

Update: 2022-12-11 20:28 GMT
Advertising

ഒമാൻ: നാഷനൽ യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ പുതിയ ചെയർമാനായി ഗൾഫാർ എൻജിനീയറിങ് കമ്പനിയുടെ സ്ഥാപകനായ ഡോ. പി. മുഹമ്മദലി ചുമതലയേറ്റു. സുൽത്താൻ ഖാബൂസ് യൂനിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ. അലി അൽ ബിമാനിയാണ് പുതിയ വൈസ് ചാൻസലർ. 

2018ൽ സ്ഥാപിതമായ നാഷനൽ യൂനിവേഴ്സിറ്റിക്ക് കീഴിലാണ് ഒമാനിലെ പ്രധാന പ്രഫഷനൽ കോളജുകളായ കാലിഡോണിയൻ കോളജ് ഓഫ് എൻജിനീയറിങ്, ഒമാൻ മെഡിക്കൽ കോളജ്, കോളജ് ഓഫ് ഫാർമസി എന്നിവയും പ്രവർത്തിക്കുന്നത്. കോളജ് ഓഫ് അഡ്വാൻസ്ഡ് ടെക്നോളജി എന്ന പേരിൽ പുതിയ സ്ഥാപനം തുടങ്ങാൻ ഒമാൻ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിൽനിന്ന് അംഗീകാരം ലഭിച്ചിട്ടുണ്ട്.

'പുതുതായി ആരംഭിക്കുന്ന കോളജ് ഓഫ് അഡ്വാൻസ്ഡ് ടെക്നോളജിയുമായി സഹകരിക്കുവാൻ സിംഗപ്പൂരിലെ നൻയാങ് ടെക്നോളജി ധാരണയിലെത്തിയിട്ടുണ്ട്. കൂടാതെ, മണിപ്പാൽ യൂനിവേഴ്സിറ്റി, യേനപ്പോയ യൂനിവേഴ്സിറ്റി, കേരള ഡിജിറ്റൽ യൂനിവേഴ്സിറ്റി, എ.എസ്.എ.പി കേരള, ചെന്നൈ മാരിടൈം കോളേജ് എന്നിവയുമായും സഹകരണ കരാറുകളിൽ എത്തിയിട്ടുണ്ട്, 31 രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികളും 16ലധികം രാജ്യങ്ങളിൽനിന്നുള്ള സമർഥരായ അധ്യാപകരും യൂനിവേഴ്സിറ്റിയിലുണ്ടെന്നും' ഡോ. പി. മുഹമ്മദലി പറഞ്ഞു

Full View

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News