കുവൈത്തിൽ നിന്നും ഖത്തറിലേക്ക് യാത്രയാകുന്ന സിദ്ധീഖ് ഹസനും സിമി അക്ബറിനും കേരള ഇസ്‌ലാമിക് ഗ്രൂപ്പ് യാത്രയയപ്പ് നൽകി

16 വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷമാണ് തൃശൂർ എറിയാട് സ്വദേശികളായ ഇരുവരും ഖത്തറിലേക്ക് യാത്രയാകുന്നത്

Update: 2023-05-30 16:57 GMT

കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രവാസ ജീവിതം മതിയാക്കി ഖത്തറിലേക്ക് യാത്രയാകുന്ന സിദ്ധീഖ് ഹസൻ, സിമി അക്ബർ എന്നിവർക്ക് കേരള ഇസ്‌ലാമിക് ഗ്രൂപ്പ് കുവൈത്ത് കേന്ദ്ര കമ്മിറ്റി യാത്രയയപ്പ് നൽകി. 16 വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷമാണ് തൃശൂർ എറിയാട് സ്വദേശികളായ ഇരുവരും ഖത്തറിലേക്ക് യാത്രയാകുന്നത്.

ഫൈസൽ മഞ്ചേരി, സക്കീർ ഹുസൈൻ തുവ്വൂർ, അൻവർ സഈദ്, കെ. അബ്‌ദുറഹ്‌മാൻ, ഫിറോസ് ഹമീദ്, പി ടി ഷാഫി എന്നിവർ ആശംസകൾ നേര്‍ന്നു. കെ.ഐ.ജി. പ്രസിഡണ്ട് പി ടി ശരീഫ് ഉപഹാരം കൈമാറി. ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ ചേർന്ന യാത്രയയപ്പ് യോഗത്തിൽ മുഹമ്മദ് നൈസാം, കെ. വി,മുഹമ്മദ് ഫൈസൽ, വർദ, മെഹ്ബൂബ, റസീന, നൗഫൽ, സാബിഖ് യൂസുഫ്, അനീസ് അബ്‌ദുസലാം എന്നിവർ പങ്കെടുത്തു.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News