കേരള പ്രവാസി ക്ഷേമനിധി മുൻ ഡയറക്ടര്‍ കൊച്ചു കൃഷ്ണൻ അന്തരിച്ചു

ഷാർജ ഇന്ത്യൻ അസോസിയേഷൻ സീനിയർ അംഗമാണ്

Update: 2023-05-08 08:58 GMT

കൊച്ചുകൃഷ്ണന്‍

ദുബൈ: യു.എ.ഇയിലെ സാമൂഹിക, സാംസ്കാരിക രംഗത്തെ സജീവസാന്നിധ്യമായിരുന്ന കൊച്ചു കൃഷ്ണൻ(71) അന്തരിച്ചു. ആറ്റിങ്ങൽ അയിലം സ്വദേശിയാണ്. നോർക്ക വെൽഫയർ ബോർഡ് ഡയറക്ടറായിരുന്നു.

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. 40 വർഷത്തിലേറെയായി യു.എ.ഇയിലെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ മേഖലകളില്‍ നിറസാന്നിധ്യമായിരുന്നു കൊച്ചു കൃഷ്ണൻ. ഷാർജ ഇന്ത്യൻ അസോസിയേഷൻ, മാസ് ഷാർജ തുടങ്ങിയ കൂട്ടായ്മകളിൽ സജീവമായിരുന്നു.

കൊച്ചു കൃഷ്ണന്റെ വിയോഗത്തിൽ ലോക കേരള സഭാംഗം എൻ.കെ കുഞ്ഞഹമ്മദ്, ഓർമ ഭാരവാഹികൾ, ചിരന്തന പ്രസിഡന്റ് പുന്നക്കൻ മുഹമ്മദലി തുടങ്ങിയവർ അനുശോചിച്ചു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News