കുവൈത്തില്‍ റമദാന്‍ മാസത്തെ സ്കൂള്‍ സമയം പ്രഖ്യാപിച്ചു

കിന്റർഗാർട്ടൻ, എലമെന്ററി ക്ലാസുകൾക്ക് നാലു മണിക്കൂറും ഇന്റർമീഡിയേറ്റ്, സെക്കന്റി വിഭാഗങ്ങൾക്ക് നാലര മണിക്കൂറുമാവും പഠന സമയം

Update: 2023-03-20 18:39 GMT
Advertising

കുവൈത്ത് സിറ്റി:കുവൈത്തില്‍ വിശുദ്ധ റമദാന്‍ മാസത്തിലെ സ്കൂള്‍ സമയം പ്രഖ്യാപിച്ചു. കിന്റർഗാർട്ടൻ, എലമെന്ററി ക്ലാസുകൾക്ക് നാലു മണിക്കൂറും ഇന്റർമീഡിയേറ്റ്, സെക്കന്റി വിഭാഗങ്ങൾക്ക് നാലര മണിക്കൂറുമാവും പഠന സമയം.

വിദ്യാഭ്യാസ മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം എലമെന്ററി വിഭാഗം ക്ലാസുകൾ രാവിലെ ഒമ്പതര മണി മുതല്‍ ഉച്ചയ്ക്ക് ശേഷം ഒരു മണി വരെയും ഇന്റർമീഡിയേറ്റ്, സെക്കന്റി ക്ലാസുകള്‍ ഒമ്പതരക്ക് ആരംഭിച്ച് രണ്ടുമണിക്കും അവസാനിക്കും . കുവൈത്തിലെ ഇന്ത്യന്‍ സ്കൂളുകളില്‍ കിന്റർഗാർട്ടൻ ക്ലാസുകള്‍ രാവിലെ എട്ടരക്ക് ആരംഭിച്ച് പന്ത്രണ്ട് മണിക്കും ഇന്റർമീഡിയേറ്റ്, സെക്കന്റി ക്ലാസുകള്‍ എട്ടരക്ക് ആരംഭിച്ച ഒരു മണിക്ക് അവസാനിക്കും. നേരത്തെ സിവില്‍ സര്‍വീസ് കമ്മീഷന്‍ സര്‍ക്കാര്‍ കാര്യാലയങ്ങളുടെയും മന്ത്രാലയങ്ങളുടെയും ഫ്ലക്സിബിള്‍ സമയങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. ജോലിയുടെ സാഹചര്യങ്ങളും സ്വഭാവത്തിനും അനുസൃതമായി ജീവനക്കാര്‍ക്ക് സ്ലോട്ട് തിരഞ്ഞെടുക്കാമെന്ന് അധികൃതര്‍ അറിയിച്ചു.

Full View

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News