കുവൈത്തിൽ കഴിഞ്ഞവർഷം വിറ്റഴിഞ്ഞത് 33 ലക്ഷം വിമാന ടിക്കറ്റുകൾ
വേനലവധി ദിനങ്ങളിൽ മാത്രം 10 ലക്ഷം യാത്രക്കാർ
Update: 2026-01-27 10:20 GMT
കുവൈത്ത് സിറ്റി: കുവൈത്തിൽ കഴിഞ്ഞവർഷം വിറ്റഴിഞ്ഞ വിമാന ടിക്കറ്റുകളുടെ എണ്ണം 33 ലക്ഷം കവിഞ്ഞതായി റിപ്പോർട്ട്. ഇതിൽ ആകെ വരുമാനം 33.6 കോടി കുവൈത്ത് ദിനാറാണ്. ജൂലൈയിലാണ് ഏറ്റവും കൂടുതൽ യാത്രക്കാർ വിമാനമെടുത്തത്. 3.38 ലക്ഷം പേരാണ് ഈ മാസത്തിൽ മാത്രം യാത്ര ചെയ്തത്. മെയ്, ആഗസ്റ്റ് മാസങ്ങളിലും തിരക്കേറിയതായി കണക്കുകൾ വ്യക്തമാക്കുന്നു.
വേനൽക്കാലത്ത് മാത്രം 10 ലക്ഷത്തിലധികം യാത്രക്കാരാണ് കുവൈത്ത് വിമാനത്താവളം വഴി യാത്ര ചെയ്തത്. നിലവിൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 83 വിമാനക്കമ്പനികൾ സർവീസ് നടത്തുന്നുണ്ട്. വരുന്ന വേനൽക്കാല അവധി ദിവസങ്ങളിൽ യാത്രക്കാരുടെ എണ്ണം ഇനിയും ഉയരുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.