ഈ വേനൽക്കാലം കുവൈത്ത് എയർവേയ്സിനൊപ്പം; 11 സ്ഥലങ്ങളിലേക്ക് സർവീസ് പ്രഖ്യാപിച്ചു
സലാല, അലക്സാണ്ട്രിയ, സൂറിച് തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് സർവീസ്
കുവൈത്ത് സിറ്റി: സമ്മർ സീസണിലേക്ക് പുതിയ സർവീസുകൾ പ്രഖ്യാപിച്ച് കുവൈത്ത് എയർവേയ്സ്. സലാല, അലക്സാണ്ട്രിയ, സൂറിച്,മൈക്കോനോസ്, ഷാം അൽ ഷൈക്, മലാഗ, വിയന്ന, സരജാവോ, ബോഡ്രം, ട്രാബ്സോൺ , അൻ്റാലിയ എന്നിങ്ങനെയുള്ള പുതിയ ഡെസ്റ്റിനേഷനിലേക്കാണ് സർവീസുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാ ഇക്കോണമി ക്ലാസിലേക്കുമായി 15 % ഡിസ്കൗണ്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
കുവൈത്ത് എയർവേയ്സിൻ്റെ നെറ്റ്‍വർക്ക് വിപുലീകരിക്കുന്നതിനും സമ്മർ സീസണിലെ ഉയർന്ന ഡിമാന്റ് പരിഗണിക്കുന്നതിനും ഇതിലൂടെ സാധിക്കുമെന്ന് കുവൈത്ത് എയർവേയ്സ് സിഇഒ അബ്ദുൽ വഹാബ് അൽ ഷാത്തി പറഞ്ഞു. യാത്രക്കാർക്ക് ഏറ്റവും സുഖകരമായ രീതിയിലുള്ള സേവനങ്ങൾ ഉറപ്പുവരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എയർലൈനിൻ്റെ വെബ്സൈറ്റിലൂടെയോ മൊബൈൽ അപ്ലിക്കേഷൻ ഉപയോഗിച്ചോ ഉപഭോക്താക്കൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. ഫെബ്രുവരി 15 വരെ ആവശ്യക്കാർക്ക് ബുക്ക് ചെയ്യാവുന്നതാണ്. ജനുവരി 25 മുതൽ ഏപ്രിൽ 30 വരെയാണ് യാത്രാകാലയളവ്.