മലയാളം മിഷൻ കുവൈത്ത് ചാപ്റ്റർ മുൻ പ്രസിഡന്റ് സനൽകുമാർ നിര്യാതനായി
സംസ്‌കാര ചടങ്ങ് നാളെ ഉച്ചയ്ക്ക് 2 മണിക്ക് വളയഞ്ചിറങ്കര വീട്ടുവളപ്പിൽ
Update: 2026-01-12 07:10 GMT
കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ (കല കുവൈത്ത്) മുൻ കേന്ദ്ര ഭാരവാഹിയും മലയാളം മിഷൻ കുവൈത്ത് ചാപ്റ്റർ മുൻ പ്രസിഡന്റുമായിരുന്ന സനൽകുമാർ (50) കുവൈത്തിൽ നിര്യാതനായി. എറണാകുളം പെരുമ്പാവൂർ വളയഞ്ചിറങ്കര സ്വദേശിയാണ്. മലയാളം മിഷൻ ഭാരവാഹിയായി കുവൈത്തിലെ മിഷൻ പ്രവർത്തനങ്ങളിൽ സജീവമായ പങ്കുവഹിച്ച് വരികയായിരുന്നു. സംസ്‌കാര ചടങ്ങ് നാളെ ഉച്ചയ്ക്ക് 2 മണിക്ക് വളയഞ്ചിറങ്കര വീട്ടുവളപ്പിൽ നടക്കും.
ഭാര്യ: മീര; മക്കൾ: അഭിരാം സനൽകുമാർ, അനാമിക സനൽകുമാർ. മാതാവ്: ശാന്ത; പിതാവ്: പരേതനായ ഗോപി കേട്ടെത്ത്; സഹോദരങ്ങൾ: സംഗീത്, കവിത.
നിര്യാണത്തിൽ കല കുവൈത്ത് അനുശോചനം രേഖപ്പെടുത്തി.