കുവൈത്തിലെ ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും വില നിരീക്ഷിക്കുന്നതിന് ധാരണയായി

Update: 2023-08-31 20:54 GMT

കുവൈത്തിലെ സഹകരണ സ്റ്റോറുകളിലും മറ്റ് വിപണികളിലും, ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും വില നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള ധാരണപത്രത്തിൽ വാണിജ്യ വ്യവസായ മന്ത്രാലയവും കൺസ്യൂമർ കോ ഓപ്പറേറ്റീവ് സൊസൈറ്റി യൂനിയനും ഒപ്പുവച്ചു.

മന്ത്രിമാരായ ശൈഖ് ഫിറാസ് സൗദ് അൽ മാലിക് അസ്സബാഹ്, മുഹമ്മദ് അൽ ഐബാൻ എന്നിവരുടെ സാന്നിധ്യത്തിലാണ് ധാരണാപത്രം ഒപ്പുവച്ചത്.

വാണിജ്യ വ്യവസായ മന്ത്രാലയവും യൂനിയനും തമ്മിലുള്ള സഹകരണം കൈവരിക്കുന്നതിനാണ് മെമ്മോറാണ്ടത്തിൽ ഒപ്പുവെച്ചതെന്ന് സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

ഉൽപ്പന്നത്തിന്റെ പേര്, ബ്രാൻഡ്, വലുപ്പം, ഭാരം, ഉത്ഭവ രാജ്യം, ഉൽപ്പന്ന വില, ഉൽപ്പന്ന ബാർകോഡ് എന്നിവ ഇരുവിഭാഗവും ചേര്‍ന്ന് വിലയിരുത്തും.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News