എയർഇന്ത്യ എകസ്പ്രസ് ബുധനാഴ്ചകളിലെ സർവീസ് വെട്ടിക്കുറച്ചു

Update: 2023-10-28 02:56 GMT
Advertising

കുവൈത്തിൽ നിന്ന് കോഴിക്കോട്ടേക്കും തിരിച്ചുമുള്ള എയർഇന്ത്യ എകസ്പ്രസ് ബുധനാഴ്ചകളിലെ സർവീസ് വെട്ടിക്കുറച്ചു. നവംബർ മാസത്തിൽ മാത്രമാണ് സർവീസ് നിർത്തിവെച്ചത്.

നവംബറിൽ ബുധനാഴ്ചയിലേക്ക് ടിക്കറ്റ് എടുത്തവർ സമീപ ദിവസത്തേക്ക് സൗജന്യമായി മാറ്റാവുന്നതാണ് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. ഇതോടെ കുവൈത്ത്-കോഴിക്കോട് എയർഇന്ത്യ എക്സ്പ്രസ് സർവീസ് ആഴ്ചയിൽ നാലു ദിവസമായി ചുരുങ്ങും.

യാത്രക്കാരുടെ കുറവാണ് ബുധനാഴ്ചകളിലെ സർവീസ് വെട്ടിക്കുറക്കാൻ കാരണമെന്നാണ് സൂചന. ഓഫ് സീസണനായതിനാല്‍ നേരത്തെ അധിക ബാഗേജ് നിരക്കിൽ എയർഇന്ത്യ എക്സ്പ്രസ് വൻ ഇളവും പ്രഖ്യാപിച്ചിരുന്നു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News