അനധികൃതമായി മദ്യം വില്‍പ്പന നടത്തിയ പ്രവാസിയെ അറസ്റ്റ് ചെയ്തു

Update: 2023-10-31 03:25 GMT
Advertising

കുവൈത്തില്‍ അനധികൃതമായി മദ്യം വില്‍പ്പന നടത്തിയ പ്രവാസിയെ അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തെ തുടന്നു അൽ വഫ്ര മേഖലയിൽ നടത്തിയ പരിശോധനയിലാണ് അനധികൃത മദ്യ ഉൽപ്പാദന കേന്ദ്രം കണ്ടെത്തിയത്.

ഇവിടെ നിന്നും വില്‍പ്പനയ്ക്ക് തയ്യാറാക്കിവെച്ച നൂറുക്കണക്കിന് കുപ്പി മദ്യവും,90 ബാരലുകളും, മദ്യനിര്‍മ്മാണത്തിനുള്ള ഉപകരണങ്ങളും പിടിച്ചെടുത്തതായി അധികൃതര്‍ പറഞ്ഞു. 

തുടർ നിയമനടപടികൾക്കായി പ്രതികളെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News