ഫർവാനിയയിൽ സി.ടി സ്‌കാൻ പരിശോധനാ കേന്ദ്രം ആരംഭിച്ച് മെട്രോ മെഡിക്കൽ ഗ്രൂപ്പ്

ഉദ്ഘാടനത്തിന്റെ ഭാഗമായി മൂന്നു മാസത്തേക്ക് സി.ടി. സ്‌കാന്‍ ചെയ്യുന്നതിന് 50 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു

Update: 2022-11-19 18:19 GMT
Advertising

മെട്രോ മെഡിക്കല്‍ ഗ്രൂപ്പിന്റെ ഫര്‍വാനിയ ശാഖയില്‍ സി.ടി. സ്‌കാന്‍ പരിശോധന കേന്ദ്രം ആരംഭിച്ചു. പാര്‍ലിമെന്റ് അംഗം സൗദ് അൽ ജലാൽ, ഖാലിദ് അൽ ഹജ്ജി, ഡോ.ഉതയ്ബി അൽ ഷമ്മരി, ഡോ. അഹ്‌മദ്‌ അൽ അനസി, മെട്രോ മെഡിക്കൽ ഗ്രൂപ്പ്‌ ചെയർമാന്‍ മുസ്തഫ ഹംസ, ഇബ്രാഹിം കുട്ടി, ഡോ.ബിജി ബഷീർ എന്നിവർ ചേര്‍ന്ന് ഉദ്ഘാടനം നിർവഹിച്ചു.

കുവൈത്തില്‍ ആദ്യമായാണ് ഇന്ത്യന്‍ മാനേജ്മെന്റിന്റെ ഉടമസ്ഥതയിലുള്ള മെഡിക്കല്‍ ഗ്രൂപ്പിന് കീഴില്‍ സി.ടി. സ്‌കാന്‍, എം.ആര്‍.ഐ. സ്‌കാന്‍ തുടങ്ങിയ അത്യാധുനിക ചികിത്സാസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. പ്രമുഖ റേഡിയോളജിസ്റ്റ് ഡോ. നവാല്‍ അല്‍ മൂസവിയാണ് റേഡിയോളജി ഡിപ്പാര്‍ട്ട്മെന്റിന് നേതൃത്വംനല്‍കുന്നത്. ഉദ്ഘാടനത്തിന്റെ ഭാഗമായി മൂന്നു മാസത്തേക്ക് സി.ടി. സ്‌കാന്‍ ചെയ്യുന്നതിന് 50 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു. കുവൈത്തിലെ നാലാം ശാഖ ഫഹാഹീല്‍ ഉടന്‍ പ്രവര്‍ത്തമാരംഭിക്കുമെന്ന് മാനേജ്‌മെന്റ് കൂട്ടിച്ചേര്‍ത്തു.


Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News