ലണ്ടനിലേക്ക് സോളോ സൈക്കിൾ യാത്ര നടത്തുന്ന ഫായിസ് അഷ്റഫ് അലിയെ ആദരിച്ചു
Update: 2023-01-04 05:07 GMT
തിരുവനന്തപുരത്തു നിന്നും ലണ്ടനിലേക്ക് സോളോ സൈക്കിൾ യാത്ര നടത്തുന്നതിന്റെ ഭാഗമായി കുവൈത്തിലെത്തിയ ഫായിസ് അഷ്റഫ് അലിയെ കുവൈത്ത് എലത്തൂർ അസോസിയേഷൻ ആദരിച്ചു.
മാർച്ച് 10ന് ഫഹാഹീൽ സൂഖ് സബാ ഗ്രൗണ്ടിൽ വെച്ച് നടത്തുന്ന മൂന്നാമത് എഡിഷൻ സൗത്ത് ഏഷ്യൻ സെവൻ എ സൈഡ് ഫുട്‌ബോൾ ടൂർണമെന്റിന്റെ പോസ്റ്റർ പ്രകാശനവും ഫായിസ് നിർവ്വഹിച്ചു. ഫായിസ് അലി യാത്രാനുഭവങ്ങൾ സദസ്യരുമായി പങ്കുവെച്ചു. ആലികുഞ്ഞി, ഇബ്രാഹിം ടി.ടി, സബീബ്, റഫീഖ് എന്നീവർ ആശംസകൾ നേർന്നു.