കുവൈത്തിൽ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിന്റെ പുതിയ ശാഖകൾ തുറക്കുന്നു
ഡിസംബർ 18നാണ് ഉദ്ഘാടനം
കുവൈത്ത് സിറ്റി: റീട്ടെയിൽ മേഖലയിലെ സാന്നിധ്യം ശക്തിപ്പെടുത്തി ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ് കുവൈത്തിൽ രണ്ട് പുതിയ ശാഖകൾ തുറക്കുന്നു. ഡിസംബർ 18-ന് വൈകീട്ട് റീഗ ബ്ലോക്ക് 2, സ്ട്രീറ്റ് 21-ലാണ് ഗ്രാൻഡ് ഹൈപ്പറിന്റെ 47-ാമത് ശാഖ പ്രവർത്തനം ആരംഭിക്കന്നത്. 550 സ്ക്വയർ മീറ്റർ വിസ്തീർണമുള്ളതാണ് ഈ ശാഖ.
അതേസമയം, 48-ാമത് ശാഖയായ ജലീബ് ഗ്രാൻഡ് ഹൈപ്പർ ഡിസംബർ 18-ന് വൈകിട്ട് 4 മണിക്ക് ഉദ്ഘാടനം ചെയ്യും. സ്ട്രീറ്റ് 90, ബ്ലോക്ക് 1-ൽ പ്രവർത്തനം ആരംഭിക്കുന്ന ഈ ശാഖയ്ക്ക് 2,200 സ്ക്വയർ മീറ്റർ വിസ്തീർണമുണ്ട്. ഇരുശാഖകളിലും വിപുലമായ ഉൽപന്ന ശേഖരവും ആധുനിക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
ഉപഭോക്താക്കൾക്ക് ആധുനികവും സൗകര്യപ്രദവുമായ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഷോപ്പിങ് അനുഭവം നൽകുകയാണ് ലക്ഷ്യമെന്ന് മാനേജ്മെന്റ് അറിയിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് വൻ ഡിസ്‌കൗണ്ടുകളും പ്രത്യേക പ്രമോഷൻ ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
ദൈനംദിന അവശ്യവസ്തുക്കൾ മുതൽ ഗൃഹോപകരണങ്ങൾ, ഇലക്ട്രോണിക്സ്, ഫാഷൻ ഉൽപന്നങ്ങൾ വരെ ലഭ്യമാകും. പ്രവാസി സമൂഹത്തിന്റെ ആവശ്യങ്ങൾ മുൻനിർത്തിയുള്ള സേവനങ്ങളിലൂടെ കുവൈത്തിലെ റീട്ടെയിൽ രംഗത്ത് പുതിയ വളർച്ചയ്ക്ക് തുടക്കമാകുമെന്ന് ഗ്രാൻഡ് ഹൈപ്പർ മാനേജ്മെന്റ് അറിയിച്ചു.