കുവൈത്തിൽ ഗാർഹിക തൊഴിലാളികൾക്ക് ഓരോ വർഷത്തിനും ഒരു മാസത്തെ ശമ്പളം സർവീസ് ആനുകൂല്യമായി ലഭിക്കും

ബോധവൽക്കരണ കാമ്പയിൻ ആരംഭിച്ച് PAM

Update: 2026-01-30 17:39 GMT

കുവൈത്ത് സിറ്റി: കുവൈത്തിലെ ഗാർഹിക തൊഴിലാളികൾക്ക് ഓരോ വർഷത്തിനും ഒരു മാസത്തെ ശമ്പളം സർവീസ് ആനുകൂല്യമായി ലഭിക്കും. വീട്ടുജോലിക്കാരുടെയും തൊഴിലുടമകളുടെയും അവകാശങ്ങളെക്കുറിച്ച് പബ്ലിക് അതോറിറ്റി ഓഫ് മാൻ പവർ ബോധവൽക്കരണ കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. ആറുമാസത്തെ ഗ്യാരന്റി കാലയളവിനുള്ളിൽ തൊഴിലാളി പോകുകയാണെങ്കിൽ, റീഫണ്ടിനുള്ള അർഹത നിലനിർത്താൻ ഡൊമസ്റ്റിക് വർക്കേഴ്സ് റിക്രൂട്ട്മെന്റ് ഡിപ്പാർട്ട്മെന്റുമായി ബന്ധപ്പെടണമെന്നും നിർദേശമുണ്ട്. എല്ലാ വീട്ടുജോലിക്കാരും സ്റ്റാൻഡേർഡ് കരാറിന്റെ അടിസ്ഥാനത്തിലാണ് ജോലി ചെയ്യേണ്ടതെന്നും അറിയിച്ചു.

ജോലി സമയം കഴിഞ്ഞതിന് ശേഷം തൊഴിലാളികൾക്ക് മൊബൈൽ ഫോൺ ഉപയോഗിക്കാനുള്ള അവകാശമുണ്ട്. അതോറിറ്റിയുടെ അറിവില്ലാതെ തൊഴിലാളി ട്രാൻസ്ഫർ ആയാൽ ​ഗ്യാരണ്ടി ജപ്തി ചെയ്യും. ഗ്യാരണ്ടി കാലയളവിൽ അനുമതിയില്ലാതെ തൊഴിലാളികളെ കൈമാറ്റം ചെയ്യരുതെന്നും തൊഴിലുടമകൾക്ക് അതോറിറ്റി നിർദേശം നൽകിയിട്ടിണ്ട്. തൊഴിലാളികളെ കുവൈത്തിന് പുറത്ത് ജോലി ചെയ്യാൻ നിർബന്ധിക്കുന്നതും പുതിയ നിയമപ്രകാരം തെറ്റാണ്. പരാതികൾ 24937600 എന്ന നമ്പറിൽ അറിയിക്കാമെന്നും അതോറിറ്റി അറിയിച്ചു.

Tags:    

Writer - എൻ. കെ ഷാദിയ

contributor

Editor - എൻ. കെ ഷാദിയ

contributor

By - Web Desk

contributor

Similar News