പെരുന്നാള്‍ വിപണി; കുവൈത്തില്‍ ആടിന് വില കൂടുന്നു.

ഇറാനിൽ നിന്നും ആസ്‌ട്രേലിയയിൽ നിന്നും ആടുകളുടെ വരവ് കുറഞ്ഞതാണ് വില വർധനക്ക് കാരണം.

Update: 2023-06-26 18:26 GMT
Editor : banuisahak | By : Web Desk
Advertising

കുവൈത്ത് സിറ്റി: ബലി പെരുന്നാൾ അടുത്തെത്തിയതോടെ കുവൈത്തിൽ ആട്‌ വില കുതിച്ചുയരുന്നു. പെരുന്നാൾ വിപണിയിൽ ഇക്കുറി ആടൊന്നിന് 110 മുതൽ 200 ദീനാർ വരെ വില വരെയാണ് ഈടാക്കുന്നത്. ഇറാനിൽ നിന്നും ആസ്‌ട്രേലിയയിൽ നിന്നും ആടുകള്‍ എത്താത്തതാണ് വില വർധനക്ക് കാരണം.നേരത്തെ ബലി പെരുന്നാളിനോടനുബന്ധിച്ചു ആടുവിപണിയിലെ ആവശ്യം കണക്കിലെടുത്ത് സിറിയ, ജോര്‍ഡാൻ എന്നിവിടങ്ങളിൽ നിന്ന് ആടുകളെ ഇറക്കുമതി ചെയ്തിരുന്നു.

പ്രാദേശികമായി വളർത്തുന്ന അൽ-നുഐമി, അൽ-മൊഹാജെൻ എന്നീ ഇനങ്ങൾക്കാണ് വിപണിയിൽ ആവശ്യക്കാർ ഏറെയുള്ളത്. ജോർദാനിൽ നിന്നുള്ള അൽ-ഷിഫാലി ഇനങ്ങള്‍ക്കും മാര്‍ക്കറ്റില്‍ ആവശ്യക്കാരുണ്ട്. പ്രാദേശിക ആടുകളുടെ വില വര്‍ദ്ധിക്കുവാന്‍ സാധ്യതയുണ്ടെന്നാണ് ഈ മേഖലയിലുള്ളവരുടെ അഭിപ്രായം.

ബലി മൃഗങ്ങളെ നേരത്തെ വാങ്ങിയാൽ പെരുന്നാൾ ദിനം വരെ അവയെ പോറ്റി പരിപാലിക്കുക പ്രയാസമായിരിക്കുമെന്നതിനാൽ കൂടുതൽ ആളുകളും പെരുന്നാൾ അടുപ്പിച്ചുള്ള ദവസങ്ങളിലാണ് ആടുകളെ സ്വന്തമാക്കുക. ഇത്തരക്കാർ ഇക്കുറി ആടുകൾക്ക് വലിയ വില കൊടുക്കേണ്ടി വരുമെന്നാണ് വിപണയിൽ നിന്നുള്ള സൂചനകൾ.

Full View

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News