'2025ലെ ഏറ്റവും ശക്തരായ ബിസിനസ് വനിതകൾ'; ഫോർബ്‌സ് പട്ടികയിൽ ഇടം പിടിച്ച് കുവൈത്തിലെ 6 വനിതകൾ

ഫസ്റ്റ് അബൂദബി ബാങ്കിന്റെ ഗ്രൂപ്പ് സിഇഒ ഹനാ അൽ റൊസ്തമാനി തുടർച്ചയായ മൂന്നാം വർഷവും പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി

Update: 2025-02-15 12:27 GMT
Editor : Thameem CP | By : Web Desk

കുവൈത്ത് സിറ്റി: 2025-ലെ ഏറ്റവും ശക്തരായ വനിതാ ബിസിനസ്സ് നേതാക്കളുടെ പട്ടിക പുറത്തിറക്കി ഫോർബ്‌സ് മിഡിൽ ഈസ്റ്റ്. വിവിധ വ്യവസായങ്ങളിൽ സ്വാധീനം ചെലുത്തുന്ന വനിതകളെ റാങ്ക് ചെയ്യുന്ന പട്ടികയിൽ കുവൈത്തിൽ നിന്നുള്ള ആറ് പ്രമുഖ വനിതകളാണ് ഇടം നേടിയത്. ഫസ്റ്റ് അബൂദബി ബാങ്കിന്റെ ഗ്രൂപ്പ് സിഇഒ ഹനാ അൽ റൊസ്തമാനി തുടർച്ചയായ മൂന്നാം വർഷവും പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. കുവൈത്തിലെ എൻബികെ ഗ്രൂപ്പിന്റെ ശൈഖ ഖാലിദ് അൽ ബഹർ രണ്ടാം സ്ഥാനവും, പ്യുർഹെൽത്ത് ഹോൾഡിംഗിന്റെ സഹസ്ഥാപകയും ഗ്രൂപ്പ് സിഇഒയുമായ ഷൈസ്ത ആസിഫ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

Advertising
Advertising

ശൈഖ ഖാലിദ് അൽ ബഹറിനെ കൂടാതെ, കുവൈത്തിൽ നിന്നുള്ള മറ്റ് അഞ്ച് വനിതകൾ കൂടി പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. കുവൈത്ത് നാഷണൽ പെട്രോളിയം കമ്പനിയുടെ (കെഎൻപിസി) സിഇഒ വാദ അഹമ്മദ് അൽ ഖത്തീബ് നാലാം സ്ഥാനത്തും, കുവൈത്ത് പ്രോജക്ട്‌സ് കമ്പനി (ഹോൾഡിംഗ്) കെഐപിസിഒ ഗ്രൂപ്പ് സിഇഒ ദാന നാസർ അസ്സബാഹ് അഞ്ചാം സ്ഥാനത്തുമുണ്ട്.

പെട്രോകെമിക്കൽ ഇൻഡസ്ട്രീസ് കമ്പനിയുടെ (പിഐസി) സിഇഒ നാദിയ ബാദർ അൽ-ഹാജി (17ാം സ്ഥാനം), അജിലിറ്റിയുടെ ചെയർപേഴ്‌സൺ ഹെനാദി അൽ-സാലിഹ് ( 22ാം സ്ഥാനം), കെഇഒ ഇന്റർനാഷണൽ കൺസൾട്ടന്റ്സിന്റെ പ്രസിഡന്റും സിഇഒയുമായ ഡോണ സുൽത്താൻ( 58ാം സ്ഥാനം) എന്നിവരാണ് പട്ടികയിലെ മറ്റ് കുവൈത്തി വനിതകൾ.

കുവൈത്തിൽ താമസിക്കുന്ന ഈജിപ്ഷ്യൻ പൗരയായ കൊമേർഷ്യൽ ബാങ്ക് ഓഫ് കുവൈത്തിന്റെ (അൽ-തിജാരി) സിഇഒ എൽഹാം മഹ്ഫൂസും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ഇന്ത്യൻ വംശജരായ കാമി വിശ്വനാഥൻ,സിമ ഗൻവാനി വേദ്, പൂനം ഭോജാനി എന്നിവരും മിഡിൽ ഈസ്റ്റിലെ ഏറ്റവും ശക്തരായ വനിതാ ബിസിനസ്സ് നേതാക്കളുടെ പട്ടികയിൽ ഇടം നേടി.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News