ചെമ്പ് കേബിൾ മോഷണം നടത്തിയതിന് നാല് പേർ അറസ്റ്റിലായി

Update: 2024-01-02 06:48 GMT

കുവൈത്തില്‍ വിവിധ പ്രദേശങ്ങളില്‍ ചെമ്പ് കേബിൾ മോഷണം നടത്തിയതിന് നാല് പേർ അറസ്റ്റിലായി. ചെമ്പ് കേബിൾ മോഷണങ്ങൾ സംബന്ധിച്ച അന്വേഷണത്തിലുമാണ് പ്രതികൾ ക്രിമിനൽ സെക്യൂരിറ്റി വിഭാഗത്തിന്റെ പിടിയിലായത്.

പിടിയിലയവർ ഏഷ്യൻ പൗരൻമാരാണ്. ജലീബ് അൽ ഷുയൂഖ് പ്രദേശത്ത് കേബിൾ മുറിക്കുന്നതിനിടെയാണ് പ്രതികളിലൊരാൾ പിടിയിലായത്.

ഇയാളിൽ നിന്ന് മോഷ്ടിച്ച വസ്തുക്കളും കേബിൾ മുറിക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണങ്ങളും കണ്ടെത്തി. തുടർ അന്വേഷണത്തിൽ മറ്റുള്ളവരും പിടിയിലായി. പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News