ഇന്ത്യൻ പാസ്‌പോർട്ട് അപേക്ഷകരുടെ ശ്രദ്ധയ്ക്ക്; ഒക്ടോബർ 17 മുതൽ അപേക്ഷകൾ പുതിയ പോർട്ടലിൽ
അറിയിപ്പുമായി കുവൈത്തിലെ ഇന്ത്യൻ എംബസി
Update: 2025-10-16 10:29 GMT
കുവൈത്ത് സിറ്റി: ഇന്ത്യൻ പാസ്പോർട്ട് സേവനദാതാവായിരുന്ന ബിഎൽഎസിനെ വിലക്കിയ സാഹചര്യത്തിൽ പാസ്പോർട്ട് അപേക്ഷകർക്ക് അറിയിപ്പുമായി കുവൈത്തിലെ ഇന്ത്യൻ എംബസി. ഒക്ടോബർ 17 മുതൽ കുവൈത്ത് സിറ്റി, ഫഹാഹീൽ, ജെബൽ അൽഷുയൂഖ്, ജഹ്റ എന്നിവിടങ്ങളിലെ നാല് ഇന്ത്യൻ കോൺസുലാർ ആപ്ലിക്കേഷൻ സെന്ററുകളിലും (ICACs) പുതിയ പോർട്ടൽ വഴി അപേക്ഷിക്കണമെന്നാണ് അറിയിപ്പ്.
പുതിയ പാസ്പോർട്ട് സേവ പോർട്ടലിൽ നൽകുന്ന അപേക്ഷകൾ അന്തർദേശീയ മാനദണ്ഡങ്ങൾ പാലിക്കുന്നതിന് ICAO മാർഗനിർദേശങ്ങൾ പിന്തുടർന്ന് ഫോട്ടോകൾ അപ്‌ലോഡ് ചെയ്യണം. പഴയ പോർട്ടലിൽ നൽകിയ അപേക്ഷകൾ പുതിയ സിസ്റ്റത്തിൽ വീണ്ടും ഫയൽ ചെയ്യേണ്ടതാണ്. എംബസിയിൽ സമർപ്പിക്കുന്നതിന് മുമ്പ് രേഖകൾ, ഫോട്ടോകൾ, ഒപ്പ് എന്നിവ അപ്‌ലോഡ് ചെയ്യുക. എന്നിവയാണ് അറിയിപ്പിലുള്ളത്.