കുവൈത്ത് വ്യോമസേന- നാവികസേന ലൈവ്-ഫയർ അഭ്യാസം; നിശ്ചിത പരിധിയിൽ യാത്ര ഒഴിവാക്കണമെന്ന് നിർദേശം

നവംബർ 24, 25 ദിവസങ്ങളിൽ രാവിലെ 7 മുതൽ വൈകുന്നേരം 6 വരെയാണ് അഭ്യാസങ്ങൾ

Update: 2025-11-22 14:54 GMT
Editor : Mufeeda | By : Web Desk

കുവൈത്ത് സിറ്റി: കുവൈത്ത് വ്യോമസേന- നാവികസേന സംയുക്തമായി നടത്തുന്ന ലൈവ്-ഫയർ അഭ്യാസങ്ങളെ തുടർന്ന് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കുവൈത്ത് കരസേനയുടെ മോറൽ ഗൈഡൻസ് ആൻഡ് പബ്ലിക് റിലേഷൻസ് ഡയറക്ടറേറ്റ് മുന്നറിയിപ്പു നൽകി. റാസ് അൽ-ജുലൈയയിൽ നിന്ന് ഖറുഹ് ദ്വീപിലേക്കുള്ള കിഴക്കൻ മേഖലയും റാസ് അൽ-സൂർ മുതൽ ഉമ്മുൽ-മറാഡിം ദ്വീപിലേക്കുള്ള കിഴക്കൻ മേഖലയിലുമാണ് അഭ്യാസങ്ങള്‍ നടക്കുക.

നവംബർ 24, 25 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിൽ രാവിലെ 7 മുതൽ വൈകുന്നേരം 6 വരെയാണ് നിശ്ചിത സമുദ്രപരിധിയിലെ അഭ്യാസങ്ങളെന്ന് അധികൃതർ അറിയിച്ചു. അഭ്യാസ സമയത്ത് മത്സ്യത്തൊഴിലാളികൾ, കടലിൽ യാത്ര ചെയ്യുന്ന പൗരന്മാർ, പ്രവാസികൾ എന്നിവർ ഈ പ്രദേശം ഒഴിവാക്കണമെന്ന് ഡയറക്ടറേറ്റ് അഭ്യർത്ഥിച്ചു.

Tags:    

Writer - Mufeeda

contributor

Editor - Mufeeda

contributor

By - Web Desk

contributor

Similar News